- Trending Now:
ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അതിന് കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. എന്നാൽ ഒറ്റത്തവണയായി ഏകദേശം 5 ലക്ഷം രൂപയുടെ റീഫണ്ടബിൾ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് പ്രതിമാസം 60,000 മുതൽ 70,000 രൂപ വരെ സമ്പാദിക്കാം.ഒരു എസ്ബിഐ എടിഎം കാണുമ്പോൾ, ബാങ്ക് അത് നേരിട്ട് ഇൻസ്റ്റാൾ ചെയ്തതായിരിക്കും എന്നാവാം പൊതുവെ കരുതുന്നുണ്ടാവുക. പക്ഷേ, അങ്ങനെയല്ല. എടിഎമ്മുകൾ സ്ഥാപിക്കുന്ന കമ്പനികൾ ഈ ബാങ്കുകളുടെ കരാറുകാരാണ്. ബാങ്കിന്റെ അനുമതിയോടെ പിന്നീട് അവർ വിവിധ സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിക്കുന്നു.
എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഇനി വീട്ടിലിരുന്നു തന്നെ പണം നേടാം... Read More
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യത്തിൽ, ഇന്ത്യയിൽ എടിഎം സ്ഥാപിക്കുന്നതിനുള്ള കരാർ ടാറ്റ ഇൻഡിക്കാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വൺ എടിഎം എന്നിവയുമായാണ്. അതിനാൽ, നിങ്ങൾക്ക് എസ്ബിഐയുടെ എടിഎം ഫ്രാഞ്ചൈസ് എടുക്കണമെങ്കിൽ, ഈ കമ്പനികളുമായി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കാവുന്നതാണ്. എടിഎം ഫ്രാഞ്ചൈസിയുടെ പേരിൽ ആളുകളെ കബളിപ്പിച്ച് പല തട്ടിപ്പുകളും നടക്കുന്നതിനാൽ പ്രത്യേകം സൂക്ഷിക്കുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷിക്കുക.
എസ്ബിഐ നിക്ഷേപം ഇനി കൂടുതല്‍ നേട്ടം; പലിശ നിരക്കുകളില്‍ വര്‍ദ്ധനവ് !!
... Read More
ഒരു എടിഎം ക്യാബിൻ സജ്ജീകരിക്കാൻ നിങ്ങൾക്ക് കുറഞ്ഞത് 50-80 ചതുരശ്ര അടി സ്ഥലം ഉണ്ടായിരിക്കണം. മറ്റ് എടിഎമ്മുകളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ അകലെയായിരിക്കണം. കൂടാതെ ആളുകൾക്ക് എളുപ്പത്തിൽ ദൃശ്യമാകുന്ന തരത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്. 24 മണിക്കൂറും വൈദ്യുതി ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് 1kW വൈദ്യുതി കണക്ഷനും നിർബന്ധമാണ്. ചുമരുകളും കോൺക്രീറ്റ് മേൽക്കൂരയും ഉള്ള ഒരു സ്ഥിരതയുള്ള കെട്ടിടത്തിലായിരിക്കണം ക്യാബിൻ. നിങ്ങൾ റെസിഡൻഷ്യൽ ഏരിയയിലാണ് താമസിക്കുന്നതെങ്കിൽ, വി-സാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് നിങ്ങൾ സൊസൈറ്റിയിൽ നിന്നോ അതോറിറ്റിയിൽ നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഓഫറുമായി എസ്ബിഐ യോനോ... Read More
എസ്ബിഐ എടിഎം ഫ്രാഞ്ചൈസിന് അപേക്ഷിക്കുകയും അംഗീകാരം നേടുകയും ചെയ്താൽ, നിങ്ങൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി 2 ലക്ഷം രൂപയും പ്രവർത്തന മൂലധനമായി 3 ലക്ഷം രൂപയും നൽകേണ്ടതുണ്ട്. മൊത്തം നിക്ഷേപം 5 ലക്ഷം രൂപയാണ്. തുക ഓരോ കമ്പനിക്കും വ്യത്യസ്തമായിരിക്കും. എടിഎം ഇൻസ്റ്റാൾ ചെയ്ത് ആളുകൾ മെഷീനിൽ നിന്ന് ഇടപാടുകൾ നടത്താൻ തുടങ്ങുമ്പോൾ, ഓരോ പണമിടപാടിനും 8 രൂപയും ബാലൻസ് ചെക്ക്, ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ പണമില്ലാത്ത ഇടപാടിന് 2 രൂപയും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.