Sections

സീഡ് ഫണ്ടിംഗില്‍ 4 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ സേവ്ഇന്‍

Tuesday, Apr 19, 2022
Reported By Admin

ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു സ്റ്റാര്‍ട്ടപ്പാണ് സേവ്ഇന്‍

ഡല്‍ഹി: സീഡ് ഫണ്ടിംഗില്‍ 4 മില്യണ്‍ ഡോളര്‍ (30 കോടി രൂപ) സമാഹരിച്ച് വൈ-കോമ്പിനേറ്റര്‍ പിന്തുണയുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ സേവ്ഇന്‍. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു സ്റ്റാര്‍ട്ടപ്പാണ് സേവ്ഇന്‍. വൈ-കോമ്പിനേറ്ററിന്റെ വിന്റര്‍ 22 ബാച്ചിന്റെ ഭാഗമായ ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ്, വൈ-കോമ്പിനേറ്റര്‍, 10X ഗ്രൂപ്പ്, ലിയോണിസ്  വിസി, ഗൂഡ്വാട്ടര്‍ ക്യാപിറ്റല്‍, നോര്‍ഡ്സ്റ്റാര്‍, പയനീര്‍ ഫണ്ട്, സോമ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര സ്ഥാപന നിക്ഷേപകരില്‍ നിന്നാണ് സീഡ് ഫണ്ടിംഗ് സമാഹരിച്ചത്.

കൂടാതെ ഇതിന് പുറമെ യൂറോപ്പിലെ പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകരായ ഒലിവര്‍ ജംഗ്, ഗ്രാന്റ് പാര്‍ക്ക് വെഞ്ചേഴ്സ്, ലെബ്ലോണ്‍ ക്യാപിറ്റല്‍, അല്‍മാഗ്രോ ജിഎംബിഎച്ച്, സ്‌പെന്‍മോ സ്ഥാപകന്‍ മോഹന്‍ദാസ് കലൈചെല്‍വന്‍, സീരിയല്‍ ഹെല്‍ത്ത് കെയര്‍ സംരംഭകന്‍ വിമല്‍ കാവുരു തുടങ്ങിയവരും ഈ റൗണ്ടില്‍ പങ്കെടുത്തു.

രാജ്യത്തുടനീളമുള്ള ക്ലിനിക്കുകളില്‍ എംബഡഡ് ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്നതിനും പിന്നീട് പണമടയ്ക്കുന്നതിനുമുള്ള സംവിധാനത്തോടെ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ സേവ്ഇന്‍. കൂടാതെ 'കെയര്‍ നൗ, പേ ലേറ്റര്‍' ഉല്‍പ്പന്നം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ 5 നഗരങ്ങളിലായി 500-ലധികം ഹെല്‍ത്ത് കെയര്‍, വെല്‍നസ് ക്ലിനിക്കുകള്‍ക്ക് സേവനം നല്‍കുന്നതായി സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു. നിലവില്‍ ഡെന്റല്‍, നേത്ര പരിചരണം, വെറ്ററിനറി, ഡയഗ്നോസ്റ്റിക്സ്, ഡെര്‍മറ്റോളജി, ഹെയര്‍ കെയര്‍, ഫെര്‍ട്ടിലിറ്റി, വെല്‍നസ്, ഇതര ചികിത്സകള്‍ തുടങ്ങിയ ഔട്ട്പേഷ്യന്റ്, ഇലക്ടീവ് ഹെല്‍ത്ത് കെയര്‍ നടപടിക്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സേവ്ഇന്‍. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.