- Trending Now:
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് വീടിന് എടുത്ത വായ്പ അല്‍പം പണം കൈയില്‍ വന്നാല്‍ തിരിച്ചടവ് നടത്തുന്നത് നല്ലതായിരിക്കും
വീട് വയ്ക്കുന്നതിനായി ഭവന വായ്പ എടുത്തവരായിരിക്കും മിക്കവരും. സാധാരണയായി ഭവന വായ്പ എടുക്കുമ്പോള്‍ കുറഞ്ഞ തുക തിരിച്ചടക്കുന്ന രീതിയില്‍ ദീര്‍ഘകാലത്തേയ്ക്ക് കണക്കുകൂട്ടിയാണ് എല്ലാവരും എടുക്കുക. എന്നാല്‍ 10 ശതമാനമോ അതിനു മുകളിലോ പലിശയുള്ള വായ്പകള്‍ പലിശയിനത്തില്‍ത്തന്നെ നമ്മുടെ പോക്കറ്റ് കൂടുതല്‍ കാലിയാക്കും. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് വീടിന് എടുത്ത വായ്പ അല്‍പം പണം കൈയില്‍ വന്നാല്‍ തിരിച്ചടവ് നടത്തുന്നത് നല്ലതായിരിക്കും.
കുറഞ്ഞ പലിശക്കുള്ള ഒരു വായ്പ പുതിയതായി എടുത്ത് കൂടിയ പലിശയുള്ള പഴയ വായ്പ പൂര്‍ണമായും തിരിച്ചടക്കുന്ന രീതിയാണ് റീഫിനാന്‍സിങ്. കഴിഞ്ഞ 20 വര്‍ഷങ്ങളിലെ പലിശ നിരക്ക് പരിശോധിക്കുമ്പോള്‍ ഭവന വായ്പ പലിശ നിരക്ക് കുത്തനെ കുറഞ്ഞിരിക്കുന്നതായി കാണാം. ഇപ്പോള്‍ പല ബാങ്കുകളും 6.5 - 7ശതമാനം മാത്രമേ പലിശ ഈടാക്കുന്നുള്ളൂ.
30 വര്‍ഷത്തേക്കാണ് വായ്പയെങ്കിലും കുറച്ചു നേരെത്തെ തിരിച്ചടക്കുവാന്‍ പറ്റുകയാണെങ്കില്‍ അത്രയെങ്കിലും പലിശ കുറച്ച് അടച്ചാല്‍ മതിയല്ലോ. പഴയ വായ്പയ്ക്കും, പുതിയ വായ്പ്പക്കും തമ്മില്‍ നല്ല പലിശ നിരക്ക് വ്യത്യാസമുണ്ടെങ്കില്‍ വായ്പ തിരിച്ചടവിന് റീഫിനാന്‍സിങ് രീതി ഉപയോഗിച്ച് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാം. നിലവിലെ വായ്പയുള്ള ബാങ്ക് റീഫിനാന്‍സിങ് സമ്മതിക്കുന്നില്ലെങ്കില്‍ വേറൊരു ബാങ്കില്‍ നിന്നെടുക്കാം.
എട്ട് ശതമാനത്തിലധികം പലിശയോടെ ആര്‍ബിഐയുടെ നിക്ഷേപ പദ്ധതികള്‍... Read More
എപ്പോഴൊക്കെ റീഫിനാന്‍സിങ് ഉപയോഗിക്കാം?
കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകുമ്പോള്‍
വരുമാനം കൂടുമ്പോള്‍
ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുമ്പോള്‍
കൂടുതല്‍ വര്‍ഷങ്ങള്‍ വായ്പ തിരിച്ചടവിന് വേണമെന്ന് തോന്നുമ്പോള്‍
കൂടെയുള്ള വായ്പ അപേക്ഷകനെ വേണ്ടെന്ന് വെക്കണമെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പുതിയ ആളെ വായ്പയില്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍
ഏതൊക്കെ രീതിയില്‍ റീഫിനാന്‍സിങ് നടത്താം?
മുഴുവന്‍ വായ്പയും അടച്ചുതീര്‍ത്തുള്ള റീഫിനാന്‍സിങ് രീതിയില്‍ പൂര്‍ണമായും പഴയ വായ്പ അടച്ചു തീര്‍ത്ത് പലിശ കുറഞ്ഞ പുതിയ വായ്പയിലേക്കു മാറാം. ഒറ്റ തവണയായോ, പല ഘട്ടങ്ങളായോ വായ്പ തിരിച്ചടക്കാനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മുന്‍കൂറായി തിരിച്ചടവ് നടത്തുമ്പോള്‍ പല ബാങ്കുകളും അതിനു ഒരു ഫീസ് ഈടാക്കുന്നുണ്ട്
ഈടു നല്‍കിയ ആസ്തിയുടെ മൂല്യം ഉയരുമ്പോള്‍ അത് ഉപയോഗിച്ച് വായ്പ തിരിച്ചടക്കുന്ന രീതിയുമുണ്ട്.
സ്ഥിരമായ വരുമാനം ഉറപ്പ് നല്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
... Read More
റീഫിനാന്‍സിങ് നടപടിക്രമങ്ങള്‍
റീഫൈനാന്‍സിങ് നടത്തുവാന്‍ തീരുമാനിച്ചാല്‍ ബാങ്കിന് ഇപ്പോഴത്തെ വായ്പയുടെ സ്ഥിതി രേഖകള്‍ സഹിതം എഴുതണം.
വായ്പ പൂര്‍ണമായും തിരിച്ചടച്ച ശേഷം വേറെ ബാധ്യതകള്‍ ഒന്നുമില്ല എന്ന് തെളിയിക്കാനായി രേഖകള്‍ തിരിച്ചു വാങ്ങുന്ന മുറയ്ക്ക് ബാങ്കില്‍ നിന്നും എന്‍ ഒ സി തീര്‍ച്ചയായും വാങ്ങിയിരിക്കണം.
രണ്ടാമതൊരു എന്‍ഒസി കൂടി വായ്പ എടുത്തയാളും, ബാങ്കും പരസ്പരം കൈമാറേണ്ട കാര്യവും ഉണ്ട്. രണ്ടു കൂട്ടരുടെയും വായ്പയുടെ മുകളിലുള്ള എല്ലാ ഇടപാടുകളും തീര്‍ത്തുവെന്ന് തെളിയിക്കുന്നതിനാണിത്.
വായ്പ തിരിച്ചടച്ചു കഴിഞ്ഞതിനാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പുതുക്കുവാന്‍ ബാങ്കിനോട് അഭ്യര്‍ത്ഥിക്കുക.
കൂടുതല്‍ വര്‍ഷങ്ങള്‍ വായ്പ തിരിച്ചടവിന് വേണമെന്നുള്ളവര്‍ക്കാണ് റീഫിനാന്‍സിങ് ഏറ്റവും പ്രയോജനപ്പെടുക. അതിനാല്‍ നിലവിലുള്ള വായ്പയുടെ പലിശ നിരക്കുകള്‍ ഇപ്പോഴത്തെ വായ്പ നിരക്കുമായി താരതമ്യപ്പെടുത്തി ഉചിതമായ ഒരു തീരുമാനം എടുക്കുക. റീഫിനാന്‍സിങ് ചെയ്യുമ്പോള്‍ എത്ര രൂപ ലാഭം കിട്ടുമെന്ന് കണക്കുകൂട്ടുന്നതിനായി ഓണ്‍ലൈന്‍ കാല്‍കുലേറ്ററുകള്‍ ഉപയോഗിക്കാം.പല ബാങ്കുകളുടെയും വായ്പ നിരക്കുകള്‍ താരതമ്യപ്പെടുത്തി മാത്രമേ കുറഞ്ഞ പലിശയുള്ള പുതിയ വായ്പ എടുക്കാവൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.