- Trending Now:
സൗദി അറേബ്യയില്‍ രണ്ട് പ്രകൃതി വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രിയാണ് വിവരം പുറത്തുവിട്ടത്. പാരമ്പര്യേതര പ്രകൃതി വാതക പാടങ്ങളാണ് പുതിയതായി കണ്ടെത്തിയതെന്ന് സൗദി ഊര്‍ജ്ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു.ഖാവര്‍ മേഖലക്ക് വടക്കുപടിഞ്ഞാറ് ഭാഗത്താണ് കണ്ടെത്തിയ പ്രകൃതി വാതക പാടങ്ങള്‍. സൗദി സര്‍ക്കാരിന്റെ പെട്രോളിയം കമ്പനി ആരാം കൊയാണ് പുതിയ വാതക പാടങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ അവ്ത പ്രകൃതി വാതക പാടം ഹൊഫുഫ് നഗരത്തില്‍നിന്നും 142 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു പ്രകൃതിവാതക പാടമായ അല്‍ദഹ്ന സ്ഥിതി ചെയ്യുന്നത് ധഹ്റാന്‍ നഗരത്തില്‍ നിന്നും 230 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാണ്.
"രാജ്യത്തിന്റെ പ്രകൃതി വാതക ശേഖരം ശക്തിപ്പെടുത്തുന്നതിലാണ് ഈ കണ്ടെത്തലുകളുടെ പ്രാധാന്യം, ഇത് രാജ്യത്തിന്റെ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനും ലിക്വിഡ് ഫ്യുവല്‍ ഡിസ്പ്ലൈസ്മെന്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ യഥാര്‍ഥ്യമാക്കുന്നതിന് സംഭാവന ചെയ്യുന്നു," ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് പറഞ്ഞു. സൗദിയുടെ അധീനതയില്‍ വരുന്ന പ്രകൃതി വാതക സമ്പത്തിന്റെ സ്രോതസ്സുകള്‍ കൂടുതലുണ്ടെന്നത് അടിവരയിടുന്നതാണ് പുതിയ വാതകപാടങ്ങളുടെ കണ്ടെത്തല്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.