Sections

ആര്‍ത്തവം സുഖകരമാക്കാന്‍ ഇല ഗ്രീന്‍ പാഡുകള്‍; പുതിയ സംരംഭം കാണാം സരസ് മേളയില്‍

Tuesday, Apr 05, 2022
Reported By admin
business

വുഡ് പള്‍പ്പും കോട്ടനും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ്.ഇവയില്‍ ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളൊന്നും ചേര്‍ക്കുന്നില്ല.മാത്രമല്ല,ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഡുകളും പാക്കിംഗ് കവറുകളും സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ ഗ്രീന്‍ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്നില്ല.

 

ആര്‍ത്തവക്കാലത്തെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന വിഷയമാണ്.സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജിയാണ് അതില്‍ പ്രധാനപ്പെട്ടത്.പലപ്പോഴും മറ്റൊരു പ്രതിവിധിയില്ലെന്ന് കരുതി ഇത്തരം അലര്‍ജി സഹിക്കുകയാണ് പതിവ്.എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരം നമുക്ക് കുടുംബശ്രീ തിരുവനന്തപുരം കനക്കുന്നില്‍ സംഘടിപ്പിച്ച സരസ് മേളയില്‍ കാണാം.തിരുവനന്തപുരം ക്യാരവട്ടം സ്വദേശിയായ ഷീജ നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ അലര്‍ജ്ജി,ചൊറിച്ചില്‍,വേദന,ചര്‍മ്മം ഉരഞ്ഞു പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.ഇല ഗ്രീന്‍ സാനിറ്ററി നാപ്കിനുകള്‍ വുഡ് പള്‍പ്പും കോട്ടനും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ്.ഇവയില്‍ ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളൊന്നും ചേര്‍ക്കുന്നില്ല.മാത്രമല്ല,ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഡുകളും പാക്കിംഗ് കവറുകളും സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ ഗ്രീന്‍ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്നില്ല.100 ശതമാനവും മണ്ണിലലിയുന്ന വസ്തുക്കളാണ് പാഡ് നിര്‍മ്മാണത്തിലും പായ്ക്കിംഗിലും ഉപയോഗിച്ചിരിക്കുന്നത്.

ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് സുഹൃത്തുക്കളുമായുണ്ടായ ഒരു ചെറിയ സംഭാഷണമാണ് ഷീജയില്‍ പുതിയൊരു ആശയത്തിന് അവസരം നല്‍കിയത്.ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഉറപ്പായതോടെ ഷീജ ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചു.ബയോഡീഗ്രേഡബിള്‍ പാഡുകള്‍ക്ക് മറ്റ് പാഡുകളെക്കാള്‍ നിര്‍മ്മാണ ചെലവ് കൂടുതലാണ്.വാണിജ്യ വകുപ്പിന്റെ ധനസഹായത്തോടെ വീടിനടുത്ത് നിര്‍മ്മിച്ച ചെറിയ ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.കോവിഡ് ആഘാതം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതോടെ പാഡ് നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയുണ്ടായി.

കോവിഡാനന്തരം അതിജീവനത്തിനുള്ള ശ്രമത്തിലാണ് ഷീജയുടെ ഗ്രീന്‍ സാനിറ്ററി പാഡ് സംരംഭം.കാരുണ്യ,ത്രിവേണി ഔട്ട്‌ലെറ്റുകള്‍ ആശുപത്രികള്‍ എന്നിവ വഴിയാണ് വിപണനം ആരംഭിച്ചത്.പിന്നാലെയാണ് സരസ് മേളയെ കുറിച്ചും അതുവഴിയുണ്ടാകുന്ന സാധ്യതകളും ഷീജ അറിയുന്നത്.സരസ്‌മേള നല്‍കിയത് വലിയ ഒരു അവസരമാണ്.ഒരുപാട് പേര്‍ പാഡുകള്‍ വാങ്ങിക്കാനെത്തുന്നുണ്ട്’ ഷീജ പറയുന്നു.

 

 

story highlights:  A casual talk with her colleagues inspired Sheeja, a Karyavattom native, to decide on quitting her job and become an entrepreneur to manufacture of a complete bio-degradable sanitary pad named as “Ela Green”.The sanitary napkins manufactured with wood pulp and cotton is skin-friendly and does not pose difficulties like allergy, itching, pain or rashes.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.