Sections

ശരണ്യ സ്വയംതൊഴില്‍ പദ്ധതി അപേക്ഷകര്‍ക്ക് 56.50 ലക്ഷം രൂപയുടെ വായ്പ

Sunday, Feb 06, 2022
Reported By admin
saranya scheme

അപേക്ഷകര്‍ക്ക് 50,000 രൂപ വീതമാണ് വായ്പ നല്‍കുകയെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍

 

ആട് വളര്‍ത്തല്‍,കോഴി വളര്‍ത്തല്‍, തുടങ്ങി ചെറുകിട സംരംഭങ്ങളിലൂടെ മികച്ച ആദായം നേടുന്ന നിരവധി വനിതകളുടെ കഥകള്‍ നമ്മുടെ പരിസരത്തൊക്കെ ഉണ്ടാകും.ഇത്തരത്തില്‍ ചെറുകിട സംരംഭങ്ങളുമായി ജീവിതത്തില്‍ സ്ത്രീകള്‍ക്ക് വിജയം കൈവരിക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയുണ്ട് ശരണ്യ സ്വയം തൊഴില്‍ പദ്ധതി.ഈ പദ്ധതിയിലൂടെ ഏകദേശം 113 പേര്‍ക്ക് 56.50 ലക്ഷം രൂപയാണ് വായ്പയായി അനുവദിച്ചിരിക്കുന്നത്.

ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, മുപ്പതുവയസ് കഴിഞ്ഞ അവിവാഹിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. 

അപേക്ഷകര്‍ക്ക് 50,000 രൂപ വീതമാണ് വായ്പ നല്‍കുകയെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍  ജി. ജയശങ്കര്‍ പ്രസാദ് പറഞ്ഞു. വായ്പയ്ക്ക് 50 ശതമാനം സബ്‌സിഡിയുണ്ട്.ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തയ്യല്‍, പലഹാര നിര്‍മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് ശരണ്യസ്വയം തൊഴില്‍ പദ്ധതിപ്രകാരം വായ്പ നല്‍കുന്നത്. 

പദ്ധതിതുകയുടെ അമ്പതുശതമാനം വായ്പയും ബാക്കി സബ്‌സിഡിയുമാണ്. 2020-21 സാമ്പത്തിക വര്‍ഷം പദ്ധതിയിലൂടെ 125 പേര്‍ക്കായി 61,97,000 രൂപ അനുവദിച്ചു. 2021-22 വര്‍ഷം 50 പേര്‍ക്കായി 25,30,000 രൂപ അനുവദിച്ചു.

പദ്ധതി ചെലവിന്റെ 10 ശതമാനം സംരംഭക തന്നെ കണ്ടെത്തേണ്ടതുണ്ട്.18 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷി വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം.സാങ്കേതിക,പ്രൊഫഷണല്‍ യോഗ്യതയും വിദ്യാഭ്യാസമുള്ളവര്‍ക്കും മുന്‍ഗണന.

പദ്ധതി പ്രകാരം വായ്പ്പ ലഭിക്കുന്നതിനായി തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ നിര്‍ബന്ധമായും പരിശീലന പരിപാടിയില്‍ പങ്കെടുക്കേതാണ്.പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വായ്പ്പ തുക അനുവദിക്കുകയുളളളു.

ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത ഫോം ഉണ്ട്. ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തുന്ന തുകയ്ക്ക് അനുസരിച്ചാണ് വായ്പ വിതരണം നടത്തുന്നത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.