- Trending Now:
16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഗ്രാന്റ് ലഭിക്കുക
ഫോട്ടോ-വിഡിയോ ഷെയറിങ് 75 ആപ്പായ സ്‌നാപ് ചാറ്റിന്റെ ഉടമകളായ സ്‌നാപ് ഇന്ത്യക്കാര്‍ക്കായി 'സൗണ്ട്‌സ് ക്രിയേറ്റര്‍ ഫണ്ട് ആരംഭിച്ചിരിക്കുന്നു. 50,000 ഡോളര്‍(ഏകദേശം 40 ലക്ഷം രൂപ) ആണ് ഫണ്ടിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവ സംഗീത സംവിധായകര്‍ക്ക് മാസം രണ്ടു ലക്ഷം വരെ സ്വന്തമാക്കാനുള്ള അവസരമൊരുങ്ങുകയാണ്.സ്വതന്ത്ര ഡിജിറ്റല്‍ മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ 'ഡിസ്‌ട്രോകിഡു'മായി ചേര്‍ന്നാണ് സ്‌നാപ് ചാറ്റ് പുതിയ സൗണ്ട്‌സ് ക്രിയേറ്റര്‍ ഫണ്ട് ആരംഭിച്ചത്. സ്‌നാപ് ചാറ്റിനു കീഴിലുള്ള സൗണ്ട്‌സാപ്പില്‍ ഏറ്റവും മികച്ച കണ്ടെന്റുകള്‍ അപ്ലോഡ് ചെയ്യുന്ന 20 കലാകാരന്മാര്‍ക്കാണ് ഗ്രാന്റ് ലഭിക്കുക. 2,500 ഡോളര്‍(ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് ഒരാള്‍ക്ക് ലഭിക്കുക.
പ്രാദേശിക കണ്ടന്റ് ക്രിയേറ്റര്‍മാരെ സ്വന്തമാക്കി ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് സ്‌നാപ്ചാറ്റ്. ഇതിന്റെ ഭാഗമായി കൂടിയാണ് മെറ്റയുടെ മുന്‍ ഇന്ത്യന്‍ തലവന്‍ അജിത് മോഹനെ കമ്പനിയിലെത്തിക്കുന്നത്. സ്‌നാപ് ചാറ്റ് ഏഷ്യ പസഫിക് തലവനായാണ് അജിത് മോഹന്‍ നിയമിതനായത്. ഇന്ത്യയ്ക്ക് പുറമെ ചൈന, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ അടക്കമുള്ള വലിയ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത് അദ്ദേഹമായിരിക്കും.
16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഗ്രാന്റ് ലഭിക്കുക. സ്വന്തമായി നിര്‍മിച്ച ലൈസന്‍സുള്ള കണ്ടന്റുകള്‍ മാത്രമേ ഗ്രാന്റിനു പരിഗണിക്കൂ. സംഗീതരംഗത്ത് കരിയര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുകയാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌നാപ്പിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ലീഡ് ലക്ഷ്യ മാളു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.