- Trending Now:
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാർഷിക കരാർ പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ ആദ്യമായി ഇടംപിടിച്ചു. ഗ്രേഡ് സിയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയായിരിക്കും സഞ്ജുവിന് പ്രതിഫലമായി ലഭിക്കുക. ഗ്രേഡ് എ+ 7 കോടി രൂപ, ഗ്രേഡ് എ 5 കോടി രൂപ, ഗ്രേഡ് ബി 3 കോടി രൂപ ഗ്രേഡ് സി 1 കോടി രൂപ എന്നിങ്ങനെയാണ് ബിസിസിഐയുമായി വാർഷക കരാരിൽ ഏർപ്പെടുന്ന താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ വിവിധ ഫോർമാറ്റിൽ കളിക്കുന്നുണ്ടെങ്കിലും സഞ്ജുവിന് കാര്യമായ പരിഗണന ബിസിസിഐയുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. പലപ്പോഴും നല്ല ഫോമിൽ തുടരുമ്പോഴും ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കാര്യമായ അവസരം ലഭിക്കാതെ ടീമിന് പുറത്തിരിക്കേണ്ട അവസ്ഥ നേരിട്ടിരുന്നു. ഇടയ്ക്കൊക്കെ ടീമിലുൾപ്പെടുത്തിയെങ്കിലും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതതിനാൽ ഗ്യാലറിയിലിരുന്ന് കളികാണേണ്ട അവസ്ഥയും ഉണ്ടായിരുന്നു.
പുതിയ വാർഷിക കരാറിലെ ശ്രദ്ധേയമായ മറ്റൊരു മാറ്റം ഏറ്റവും ഉയർന്ന കാറ്റഗറിയായ ഗ്രേഡ് എ പ്ലസിൽ ഇത്തവണ രവീന്ദ്ര ജഡേജയും ഉൾപ്പെട്ടു എന്നുള്ളതാണ്. കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഋഷഭ് പന്തിനെ എ ഗ്രേഡിൽ നിലനിർത്തി.
ഗ്രേഡ് എ+: രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംമ്ര, രവീന്ദ്ര ജഡേജ
ഗ്രേഡ് എ: ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ
ഗ്രേഡ് ബി: ചേതേശ്വർ പൂജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ.
ഗ്രേഡ് സി: ഉമേഷ് യാദവ്, ശിഖർ ധവാൻ ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ എസ് ഭര്ത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.