Sections

സന്ധ്യ ദേവനാഥന്‍ മെറ്റയുടെ പുതിയ ഇന്ത്യന്‍ മേധാവി

Thursday, Nov 17, 2022
Reported By admin
meta

22 വര്‍ഷത്തെ അനുഭവസമ്പത്തുള്ള സന്ധ്യയെ ആഗോള ബിസിനസ് ലീഡറായാണ് വിശേഷിപ്പിക്കുന്നത്


ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യന്‍ ബിസിനസിന്റെ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ഉയര്‍ന്ന തസ്തികകളില്‍ നിന്ന് നിരവധിപ്പേര്‍ പിരിഞ്ഞുപോയ സാഹചര്യത്തിലാണ് പുതിയ നിയമനം. മെറ്റ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹന്‍ സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് പുതിയ നിയമനം.

ബാങ്കിങ്, പേയ്മെന്റ് സര്‍വീസ്, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ 22 വര്‍ഷത്തെ അനുഭവസമ്പത്തുള്ള സന്ധ്യയെ ആഗോള ബിസിനസ് ലീഡറായാണ് വിശേഷിപ്പിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 2000ല്‍ എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യ, 2016ലാണ് മെറ്റയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 

മെറ്റയുടെ സിങ്കപ്പൂര്‍, വിയറ്റ്നാം ബിസിനസ് മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കൂടാതെ മെറ്റയുടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ ഇ- കോമേഴ്സ് ബിസിനസ് വളര്‍ത്തുന്നതിലും മികച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഗെയിമിങ്ങ് മേഖലയില്‍ ചുവടുവെയ്ക്കുന്നതിന് 2020ല്‍ കമ്പനി ഈ മേഖലയുടെ തലപ്പത്ത് കമ്പനി സന്ധ്യയെ നിയോഗിച്ചു. ഏഷ്യ പസഫിക് മേഖലയില്‍ ഗെയിമിങ്ങ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കമ്പനി സന്ധ്യയില്‍ വിശ്വാസം അര്‍പ്പിച്ചത്. സ്ത്രീകള്‍ നേതൃപദവിയിലേക്ക് ഉയര്‍ന്നുവരുന്നതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.