- Trending Now:
മുറ്റത്തൊരു ചന്ദനമുണ്ടെങ്കില്‍ പിന്നെ എന്ത് കഷ്ടപ്പാടാണ് എന്ന് ചിന്തിക്കുന്നൊരു സമൂഹം നമുക്ക് ഉണ്ടായിരുന്നു.ചന്ദന മരങ്ങള്‍ ഏറ്റവും വില കൂടിയ മരങ്ങളാണ് .കേരളത്തില്‍ ഇവയുടെ വിപണനം ഗവണ്‍മെന്റിന്റെ അധീനതയില്‍ മാത്രമേ നടക്കുകയുള്ളൂ . സ്വകാര്യ വ്യക്തി നട്ടുവളര്‍ത്തിയ ചന്ദന തടികള്‍ മുറിക്കുമ്പോള്‍ പോലും കര്‍ശനമായ നടപടികള്‍ ഉണ്ട് ഈ തടികള്‍ ഗവണ്‍മെന്റ് തന്നെ വിലയിട്ട് ഏറ്റ് വാങ്ങുകയുമാണ് ചെയ്യുന്നത് . ചന്ദന തടി ചന്ദനതൈലം എന്നിവ അനധികൃമായി കൈവശം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും വളരെ കുറ്റകരമാണ് .
പൊക്ക മുള്ള തൈകളാണ് നടുന്നതിന് ഉപയോഗിക്കുക .ഒന്നര അടി വീതിയും നീളവും ആഴവും ഉള്ള കുഴികളില്‍ ചാണ പൊടിയിട്ട് ഇത് നടാം .6 .5 മുതല്‍ 7.5 വരെ പി.എച്ച് ഘടനയുള്ള മണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം .ചന്ദന മരങ്ങളുടെ പ്രത്യകത എന്ന് പറയുന്നത് ഇവ മറ്റ് കള സസ്യങ്ങളില്‍ നിന്ന് ഭാഗീകമായിട്ടാണ് മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് .അതിനാല്‍ ചന്ദന മരങ്ങളോടൊപ്പം 3 മീറ്റര്‍ അകലത്തില്‍ ശീമക്കൊന്ന തുവരപ്പയര്‍ സവോട്ട എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നത് നല്ലതാണ് .7-8 വര്‍ഷം മിതമായ വളര്‍ച്ചയെ ഇവയ്ക്ക് ഉണ്ടാവൂ .അതിന് ശേഷം ഓരോ വര്‍ഷം ഒരു കിലോ വീതം കൂടും .15 വര്‍ഷം എത്തുമ്പോഴേക്കും കാതല്‍ രൂപപ്പെട്ട് തുടങ്ങും . പൂര്‍ണ വളര്‍ച്ച എത്തിയ മരങ്ങള്‍ 13- 16 മീറ്റര്‍ വരെ ഉയരവും 1 - 2 മീറ്റര്‍ വീതിയും വരും .ചന്ദന മരങ്ങള്‍ വേരോട് കൂടി പിഴുതെടുക്കുകയാണ് ചെയ്യുന്നത് .ഇവയുടെ വേര് മുതല്‍ തൂക്കത്തിന് നല്ല വില കിട്ടും .
ഇന്ത്യയിലും ആസ്ട്രലിയയിലുമാണ് ഏറ്റവും കൂടുതല്‍ ചന്ദന മര കൃഷി ഉള്ളത് .കേരളം തമിഴ്‌നാട് ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലാണ് ഇന്ത്യയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലുള്ള ചന്ദന തോട്ടങ്ങളുടെ ഭൂരിഭാഗവും നില്‍ക്കുന്നത്.ഇടുക്കി ജില്ലയിലെ മറയൂരില്‍ 60 ചതുരശ്ര കി.മീ സ്വാഭാവീക ആവാസവ്യവസ്ഥയിലുള്ള ചന്ദനക്കാടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട് .ഇത്തരം ചന്ദനക്കാടുകള്‍ക്ക് വനപാലകരുടെ കര്‍ശനമായ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.