- Trending Now:
ചന്ദനമരത്തിന്റെ വെള്ളചിപ്‌സ് പൊടിയാക്കി സംസ്‌കരിച്ച് ഫയര്‍ ബ്രിക്കറ്റാക്കി വില്‍ക്കാനുള്ള നടപടികള്‍ക്ക് വനം വകുപ്പ് അംഗീകാരം നല്‍കി. ചന്ദന വെള്ള അതെപടി വില്‍ക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് വിപണി സാധ്യത കുറവാണ്. ബ്രിക്കറ്റ് ആക്കി വില്‍ക്കുമ്പോള്‍ കിലോയ്ക്ക് 500 മുതല്‍ 1000 രൂപ വരെ ലാഭിക്കാന്‍ സാധ്യതയുണ്ട്.
ഇതിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്നും മതപരമായ ചടങ്ങുകളില്‍ വരെ ഉപയോഗിക്കാന്‍ സാധ്യമാകുമെന്നും വനംവകുപ്പ് കരുതുന്നു. ഉപയോഗ ശൂന്യമാകുന്ന ചന്ദനവെള്ള ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ വരുമാന വര്‍ധനയും പ്രതീക്ഷിക്കുന്നു.ക്ലാസ് 15ല്‍ ഉള്‍പ്പെട്ട സാപ് വുഡ് ചന്ദനത്തെയാണ് സംസ്‌കരിച്ച് ഫയര്‍ ബ്രിക്കറ്റ് ആക്കുക. ഇതിനായി കേരള ഫോറസ്റ്റ് കോഡില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
മറയൂര്‍ ചന്ദന ഡിപ്പോയില്‍ കെട്ടിക്കിടക്കുന്ന ചന്ദന വെള്ള ചിപ്‌സിന് വിപണി സാധ്യത വര്‍ദ്ധിപ്പിക്കാനാണ് മൂല്യവര്‍ദ്ധിത ഉത്പന്നമാക്കി മാറ്റുന്നത്.2 വര്‍ഷത്തിനുള്ളില്‍ ചന്ദനവെള്ള വിറ്റഴിച്ചില്ലെങ്കില്‍ ചിതലെടുക്കും. കറുപ്പുനിറം ബാധിച്ചു നശിക്കും. നിലവില്‍ ഔഷധനിര്‍മ്മാണ കമ്പനികള്‍ മാത്രമാണ് ഇത് വാങ്ങുന്നത്. ഫയര്‍ ബ്രിക്കറ്റ് വില്‍പ്പന വനാശ്രിത കൂട്ടായ്മയായ വനസംരക്ഷണ സമിതി, വനവികാസ ഏജന്‍സി എന്നിവയക്ക് ഏറ്റെടുത്തു നടത്താനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.