- Trending Now:
നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്
ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും. വനിതാ എക്സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി സ്ഥാനക്കയറ്റം നല്‍കി. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ അവരോധിച്ചത്.
സാംസങ് ഇലക്ട്രോണിക്സിലെ ആദ്യ വനിതാ പ്രസിഡന്റാണ് ലീ യംഗ്-ഹീ. സ്ഥാപക കുടുംബത്തിന്റെ പുറത്തുനിന്നാണ് ലീ യംഗ്- ഹീ ഉയര്‍ന്ന പദവിയില്‍ എത്തിയത്. ദക്ഷിണ കൊറിയയിലെ മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികളില്‍ ഒന്നാണ് സാംസങ്.
2007ലാണ് ലീ യംഗ്-ഹീ കമ്പനിയില്‍ ചേരുന്നത്. 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ. ലീ ജേ- യോങ് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ എത്തിയതിന് പിന്നാലെ ആദ്യമായാണ് ചെറിയ തോതില്‍ തലപ്പത്ത് മാറ്റം കൊണ്ടുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.