- Trending Now:
നഗരങ്ങളിലും വലിയ വില്പനക്കണക്കുകളാണ് സാംസങ്ങിന്റേത്
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വന്‍മുന്നേറ്റം നടത്തി സാംസങ് ഇന്ത്യ. കഴിഞ്ഞ സെപ്തംബര്‍ - ഒക്ടോബര്‍ കാലയളവില്‍ 14,400 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ വിറ്റഴിച്ചതായി കമ്പനി അവകാശപ്പെട്ടു.പ്രീമിയം കാറ്റഗറി സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ 99% വളര്‍ച്ചയാണ് കമ്പനി നേടിയത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍, 5G സ്മാര്‍ട് ഫോണ്‍ സെയില്‍സില്‍ 178% വളര്‍ച്ചയാണ് കമ്പനി നേടിയത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധനയാണിത്.
ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ റെക്കോര്‍ഡ് വില്പനയാണ് കമ്പനി നടത്തിയത്. സെപ്തംബര്‍ 1 മുതലുള്ള 60 ദിവസ കാലയളവില്‍ 14,400 കോടിയുടെ വില്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡബിള്‍ ഡിജിറ്റ് വളര്‍ച്ചയാണ് കമ്പനി നേടിയത്. ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും സംഭാവന ചെയ്തത് സാംസങ് ഫിനാന്‍സ് പ്ലസാണ്. ഈ പ്ലാറ്റ്‌ഫോമിലൂടെയുള്ള വിനിമയങ്ങള്‍ മൂന്നു മടങ്ങായി, 10 ലക്ഷത്തിലധികമായി വര്‍ധിച്ചു.
ടയര്‍ II, ടയര്‍ III നഗരങ്ങളില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി നേടിയത്. നഗരങ്ങളിലും വലിയ വില്പനക്കണക്കുകളാണ് സാംസങ്ങിന്റേത്. പ്രീമിയം വിഭാഗത്തിലുള്ള സ്മാര്‍ട് ഫോണുകളില്‍ 30,000 രൂപയ്ക്കു മുകളിലുള്ളവയില്‍ 99% വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വളര്‍ച്ച.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രണ്ടാത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ സെല്ലറാണ് സാംസങ്. ജൂലൈ- സെപ്തംബര്‍ പാദത്തില്‍ 18% മാര്‍ക്കറ്റ് ഷെയര്‍ വോളിയമാണ് കമ്പനിക്കുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാംസങ് ഇന്ത്യയുടെ ആകെ മൊബൈല്‍ ഫോണ്‍ ബിസിനസ്, 20% വളര്‍ന്നതായി കമ്പനി അവകാശപ്പെടുന്നു. 2022 ലെ ആദ്യ 9 മാസങ്ങളില്‍ വരുമാന അടിസ്ഥാനത്തില്‍ 22% വിപണി പങ്കാളിത്തമാണ് കമ്പനിക്കുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.