Sections

ദീപാവലിക്ക് വെടിക്കെട്ട് സെയിലുമായി സാംസങ് മൊബൈല്‍

Tuesday, Nov 08, 2022
Reported By admin
Samsung

സാംസംഗ് പുതിയ  എസ് 23 നിരയില്‍പ്പെട്ട ഫോണുകള്‍ ഫെബ്രുവരി 2023ല്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കും.

 

സാംസങ് മൊബൈലിന് 2022ലെ ദീപാവലി സീസണ്‍ ഏറ്റവും മികച്ച രീതിയിലുള്ള വില്‍പ്പനയാണ് സമ്മാനിച്ചത്. സ്മാര്‍ട്ട് ഫോണിന്റെ വിറ്റുവരവ് 14400 കോടി രൂപ.പില്‍ക്കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മുന്‍ നിരയിലായിരുന്നു സാംസഗ് ചൈനീസ് ബ്രാന്‍ഡുകളായ ഒപ്പോ, വിവോ, ഷവോമി എന്നീ ബ്രാന്‍ഡുകളില്‍  നിന്ന് കനത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഏക്കാലത്തെയും റെക്കോര്‍ഡ് ദീപാവലി വില്‍പ്പന സാംസങ് നേടുന്നത്.

ആകര്‍ഷഖമായ തവ വ്യവസ്ഥയില്‍ ഫോണുകള്‍ നല്‍കിയും പ്രമുഖ ബാങ്കുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയും സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കൂടുതല്‍ വിപണനം നടത്തിയുമാണ് സാംസങ് മുന്നേറുന്നത്. ആപ്പിള്‍ ഐഫോണും ശക്തമായ പ്രതിയോഗിയാണ് സാംസങിന്.

സാംസംഗ് പുതിയ  എസ് 23 നിരയില്‍പ്പെട്ട ഫോണുകള്‍ ഫെബ്രുവരി 2023ല്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കും. സ്‌നാപ് ഡ്രാഗണ്‍ ചിപ്‌സെറ്റുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, വേഗതയേറിയ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് പുതിയ ഫോണിന്റെ സവിശേഷതകള്‍.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.