Sections

സാംകോ സെക്യൂരിറ്റീസ് മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി

Friday, Jul 21, 2023
Reported By Admin
SAMCO

സാംകോ സെക്യൂരിറ്റീസിൻറെ പുതുതലമുറാ ആപ്പായ മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി


കൊച്ചി: ട്രേഡർമാരുടെ വിശകലനവും ട്രേഡിങ് പ്രകടനവും മെച്ചപ്പെടുത്തുന്നതിനുള്ള വിപ്ലവകരമായ മാറ്റങ്ങളുമായി സാംകോ സെക്യൂരിറ്റീസിൻറെ പുതുതലമുറാ ആപ്പായ മൈ ട്രേഡ് സ്റ്റോറി പുറത്തിറക്കി. മുൻനിര സ്റ്റോക് ബ്രോക്കറായ സാംകോ സെക്യൂരിറ്റീസിൻറെ ഈ ആപ്പ് വഴി ട്രേഡ് സ്പ്രെഡ്ഷീറ്റും അനലറ്റിക്സും പോലുള്ള സൗകര്യങ്ങളും ലഭിക്കും.

ട്രേഡിങ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും വ്യക്തിഗത തലത്തിലുള്ള ഉൾക്കാഴ്ചകളും സാംകോ സെക്യൂരിറ്റീസ് സിആർപി ട്രേഡിങ് പ്ലാറ്റ്ഫോമിലുള്ള മൈ ട്രേഡ് സ്റ്റോറി വിഭാഗത്തിൽ ലഭിക്കും. തൽസമയ വിപണി ഡാറ്റ, ടെക്നിക്കൽ അനാലിസിസ് ടൂളുകൾ, സ്റ്റോപ്-ലോസ് ഓർഡറുകൾ, മാർജിൻ ട്രേഡിങ്, അവബോധ വിവരങ്ങൾ തുടങ്ങി ഈ രംഗത്ത് ആദ്യമായി ലഭ്യമാക്കുന്ന നിരവധി സൗകര്യങ്ങൾ ഇതിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

അത്യാധുനിക അനലറ്റിക്സുമായുള്ള ട്രേഡ് സ്പ്രെഡ്ഷീറ്റ് സംവിധാനം ട്രേഡർമാർക്കിടയിൽ വൻ മാറ്റങ്ങളാവും സൃഷ്ടിക്കുകയെന്ന് സാംകോ ഗ്രൂപ്പ് സിഇഒ ജിമീറ്റ് മോദി പറഞ്ഞു.

ലാഭ സാധ്യതയുള്ള പാറ്റേണുകൾ കണ്ടെത്തൽ, മികച്ച പൊസിഷൻ സൈസ്, കൂടുതൽ കൃത്യതയുള്ള എൻട്രി-എക്സിറ്റ് പോയിൻറുകൾ, നഷ്ടസാധ്യതയും ലാഭവും വിലയിരുത്തുന്ന അനുപാതം തുടങ്ങി നിരവധി സവിശേഷതകൾ മൈ ട്രേഡ് സ്റ്റോറിയിലുണ്ട്. പ്രാരംഭ ആനുകൂല്യമായി മൈ ട്രേഡ് സ്റ്റോറി സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് 12,000 രൂപയുടെ ആനുകൂല്യങ്ങളുമായി സൗജന്യമായി ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.