Sections

ഉപ്പും ആരോഗ്യവും

Friday, Jul 21, 2023
Reported By Soumya
Healthy Food

ഉപ്പില്ലാത്ത കറി ഇല്ലെന്ന് പറയാറുണ്ടെങ്കിലും കറിയിൽ ഉപ്പ് അധികമായാൽ ഉണ്ടാകുന്ന വിനകൾക്ക് കൈയും കണക്കുമില്ല. സോഡിയവും ക്ലോറൈഡും ചേർന്ന ഒരു രാസസംയുക്തമാണ് ഉപ്പ്. ഉപ്പിന്റെ അളവ് കൂടിയാൽ നീര്, രക്താതിസമ്മർദ്ദം, പക്ഷാഘാതം, രക്തക്കുഴലുകളും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ വൃക്കകളുടെ അനാരോഗ്യം ഇങ്ങനെ പല ആര്യോഗ്യ പ്രശ്നങ്ങളുമുണ്ടാകാം. കേരളിയർക്കിടയിൽ ഉദരാശയഅർബുദവും, രക്താതിസമ്മർദ്ദം എന്നിവ കൂടിയ നിരക്കിൽ കാണപ്പെടാനുള്ള പ്രധാന കാരണം കറിയുപ്പിന്റെ കൂടിയ ഉപയോഗമാണെന്ന് പറയപ്പെടുന്നു.

ഭക്ഷണത്തിന് രുചി വേണമെങ്കിൽ ഉപ്പ് നിശ്ചിത അളവിൽ കൂടിയേതീരൂ. പക്ഷേ നാം മലയാളികൾ ഇക്കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല എന്നതാണ് സത്യം. ഉപ്പ് കുറഞ്ഞതോ, ഇല്ലാത്തതോ ആയ ഭക്ഷണരീതി രുചിയിൽ അല്പം പിന്നിലാണെങ്കിലും വളരെയധികം ഗുണങ്ങളുണ്ട് അതിന്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് ഒരു ദിവസം ഒരാൾക്ക് 5 ഗ്രാം ഉപ്പ് മതിയാകും. പക്ഷേ ഇന്ന് നാം കഴിക്കുന്ന ആഹാരങ്ങളിൽ നിന്ന് 9 ഗ്രാം ഉപ്പ് വരെ നമ്മുടെ ശരീരത്തിൽ എത്തുന്നതായി കണക്കാക്കപ്പെടുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വീട്ടിൽ ഉപയോഗിക്കുന്ന കറിയുപ്പും ഇതിനുപുറമേ അജിനോമോട്ടോ പോലെ സ്വാദ് വർധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളിലും പ്രധാന ഘടകം കറി ഉപ്പിലെ പൂരകമായ സോഡിയം തന്നെയാണ്.

സോഡിയവും പൊട്ടാസ്യവും ദൈനംദിന ശരീര പ്രവർത്തനങ്ങൾക്ക് അത്യാവശ്യം തന്നെ. എന്നാൽ നിത്യേനയെന്നോണം കൂടുതൽ അളവിൽ സോഡിയം രക്തപ്രവാഹത്തിൽ അടിഞ്ഞു കൂടുമ്പോൾ വൃക്കകളുടെ അധ്വാനഭാരം കൂടും, അത് ദുർബലമാകും. രക്തസമ്മർദം രോഗസാധ്യത വർധിക്കും.

നിങ്ങളുടെ രക്തപ്രവാഹത്തിലെ അധിക ഉപ്പ് അസ്ഥികളിൽ നിന്ന് കാൽസ്യം ഇല്ലാതാക്കുകയും. മൂത്രത്തിലൂടെ അത് പുറത്തേക്ക് ഒഴുക്കുകയും, അത് വഴി അസ്ഥികളെ നേർത്തതാക്കുകയും സാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു. സ്ത്രീകളിൽ പ്രത്യേകിച്ച് കാൽസ്യം കൂടുതൽ നഷ്ടപ്പെട്ട് അസ്ഥിക്ഷയം ഉണ്ടാകും. നിസ്സാരമായ വീഴ്ച പോലും അപകടങ്ങൾ ഉണ്ടാകും.

ഇൻസുലിനോടുള്ള പ്രതിരോധം വർധിപ്പിക്കാനും സോഡിയം കാരണമാകുന്നതിനാൽ ഷുഗർ ഉള്ളവർക്കും ഉപ്പ് വളരെയധികം ദോഷം ചെയ്യും.

ഉപ്പിന്റെ അമിത ഉപയോഗം കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ

  • സ്ട്രോക്ക്
  • വൃക്കരോഗങ്ങൾ
  • ഹൃദ്രോഗങ്ങൾ
  • ഉദരരോഗങ്ങൾ
  • ആമാശയ ക്യാൻസർ

ഉപ്പിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം

  • നിത്യവും എട്ടു മുതൽ 10 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
  • ഉപ്പിനു പകരം ഇന്ദുപ്പ് ഉപയോഗിക്കാം. ഇതിൽ സോഡിയത്തിനുപകരം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇതും മിതമായ അളവിലെ ഉപയോഗിക്കാൻ പാടുള്ളൂ.
  • അച്ചാർ, പപ്പടം, ഉപ്പേരി, ചിപ്സ് ഐറ്റങ്ങൾ, ചൈനീസ് ഭക്ഷണം, ബേക്കറി ഉത്പന്നങ്ങൾ, ഉപ്പുചേർത്ത പീനട്ട്സ് എന്നിവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
  • ആഹാരത്തിൽ വളരെ കുറഞ്ഞ അളവിൽ ഉപ്പുപയോഗിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.