സെയിൽസ്മാൻ മാർക്ക് കസ്റ്റമറുമായിട്ടുള്ള റിലേഷൻഷിപ്പിനെ കുറിച്ച് ഒക്കെ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. തീർച്ചയായും കസ്റ്റമറിനോട് സിമ്പതിയെക്കാളും എമ്പതി ഉണ്ടാകണം. അത് കസ്റ്റമറുമായുള്ള റിലേഷൻഷിപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കും. എന്തുകൊണ്ട് കസ്റ്റമറിനോട് എമ്പതി ഉണ്ടാകണം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- കസ്റ്റ്മറാണ് നിങ്ങളുടെ ഉയർച്ചയ്ക്കുള്ള പ്രധാനപ്പെട്ട കാരണം.അതുകൊണ്ടുതന്നെ കസ്റ്റമർ നിലനിൽക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവർക്കുള്ള ഓരോ പ്രശ്നവും നിങ്ങളുടേത് കൂടിയാണെന്ന് ഓർക്കുക.
- നിങ്ങളുമായി ബന്ധപ്പെട്ട് സെയിൽസിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടാവുകയാണെങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. അത് ഒരു ആജ്ഞാസ്വരത്തിലോ അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്ന രീതിയിലോ ആകരുത്. ഇങ്ങനെ ആയാൽ നന്നല്ലേ എന്ന ഒരു റിക്വസ്റ്റ് രീതിയിലാണ് പറയേണ്ടത്.
- സെയിൽസ്മാനായി കസ്റ്റമറെ കാണാൻ പോകുമ്പോൾ പോസ്റ്റ്മാന്റെ പണിയല്ല നിങ്ങൾ ചെയ്യേണ്ടത്. ആ പ്രോഡക്റ്റ് നിങ്ങളുടെ കസ്റ്റമർക്ക് വിറ്റാലുള്ള ഗുണങ്ങൾ, അതിന്റെ പ്രാധാന്യം, എന്നിവ പറഞ്ഞു മനസ്സിലാക്കേണ്ട ജോലി കൂടി സെയിൽസ്മാന് ഉണ്ട്.
- ബി ടൂ ബി ബിസിനസ്സിൽ നിൽക്കുന്ന സെയിൽസ്മാന്മാർ ഒരേ കസ്റ്റമറെ ആകും വീണ്ടും കാണേണ്ടി വരിക. അവരുമായി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുകയും അവർക്ക് ബിസിനസിനെ മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള സഹായം ചെയ്തു കൊടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രത്യേകിച്ചും ഓർക്കുക.
- ടാർജറ്റ് അച്ചീവ് ചെയ്യുന്നതിന് വേണ്ടിയോ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ക്ലിയറൻസിന് വേണ്ടിയോ പ്രോഡക്ടുകൾ ഡീലറിന്റെ തലയിൽ കെട്ടി വയ്ക്കരുത്. അയാൾക്ക് വിറ്റു പോകുന്ന കണക്കിനുള്ള പ്രോഡക്ടുകളാണ് നിങ്ങൾ കൊടുക്കേണ്ടത്.
- എമ്പതി ഉണ്ടെങ്കിലും അയാളുടെ കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ബിസിനസ് റിലേഷൻഷിപ്പിന് ആവശ്യമായ കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യേണ്ടത്. എമ്പതി കാണിക്കേണ്ടത് ബിസിനസ് കാര്യങ്ങളിൽ അയാളെ സഹായിക്കുന്നതിന് വേണ്ടി മാത്രമായിരിക്കണം. കുടുംബ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ തെറ്റില്ല,പക്ഷേ അത് മുഴുവനായി ഏറ്റെടുത്ത് അതിന്റെ ഒരു പ്രശ്നപരിഹാരകനായി മാറേണ്ട കാര്യമില്ല.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കസ്റ്റമർ ഒബ്ജക്ഷൻ മറികടന്ന് സെയിൽസ് വർധിപ്പിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.