Sections

സെയിൽസ്മാന്മാർ എത്തിക്ക്സിന് വരുദ്ധമായി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Sunday, Dec 24, 2023
Reported By Soumya

സെയിൽസ് ജോലി ചെയ്യുന്ന ആളുകൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റായ ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • പ്രോഡക്റ്റിനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് സെയിൽസ് നടത്താൻ വേണ്ടി ശ്രമിക്കരുത്. നിങ്ങളുടെ പ്രോഡക്ടിന് എന്തൊക്കെ ഗുണമേന്മകളാണ് ഉള്ളത് അതുമാത്രം പറഞ്ഞുകൊണ്ട് പ്രവർത്തിക്കുക. സെയിൽസിൽ സത്യസന്ധത ഉണ്ടാവുക.
  • സെയിൽസ് വർദ്ധിപ്പിക്കുവാൻ വേണ്ടി പല സെയിൽസ്മാൻമാരും സെയിൽസിൽ ചില തെറ്റായ പ്രലോഭനങ്ങൾ നൽകുക. ഉദാഹരണമായി ചില ആളുകൾ സെയിൽസ് വർധിപ്പിക്കാൻ വേണ്ടി വില ഒരുപാട് കുറച്ചു കൊടുക്കുക, കമ്പനി ഇട്ടതിനെക്കാളും വില താഴ്ത്തി കൊടുക്കുക, ഇങ്ങനെ അധാർമികമായ രീതിയിൽ ചില തെറ്റായ കാര്യങ്ങൾ സെയിൽസ്മാൻമാർ ചെയ്യുന്നുണ്ട്.
  • കമ്പനിയുടെ പേരിനെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുക. കമ്പനിക്ക് നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യുക.
  • ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് മറ്റു പല സ്ഥാപനങ്ങളിൽ ഒപ്പം പ്രവർത്തിക്കുക.
  • കോമ്പറ്റിറ്ററിന് നിങ്ങളുടെ കമ്പനിയുടെ വിവരങ്ങൾ പറഞ്ഞു കൊടുക്കുക.
  • റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകുക.
  • ഒരു സ്ഥലത്ത് പോവാതിരുന്നിട്ട് ഞാൻ പോയി എന്ന്പറയുക.
  • കടകളിൽ നേരിട്ട് പോയി ഓർഡർ എടുക്കുന്നതിന് പകരം ഫോൺ വഴി ഓർഡർ എടുത്തിട്ട് ഞാൻ പോയി എന്ന് കള്ളം പറയുക.
  • പ്രോഡക്ടിനെ കുറിച്ച് ഉപഭോക്താവിനോട് വ്യക്തമായി കാര്യങ്ങൾ പറയാതിരിക്കുക.
  • ഉപഭോക്താവിന്റെ കംപ്ലൈന്റ് കമ്പനിയെ അറിയിക്കാതിരിക്കുക.
  • കമ്പനിയുടെ പ്രവർത്തി സമയത്ത് വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുക.
  • ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സമ്പത്തിനെ അനാവശ്യമായി ദുരുപയോഗം ചെയ്യുക.
  • അസുഖം ഇല്ലെങ്കിലും അസുഖം ഉണ്ടെന്ന് കള്ളം പറഞ്ഞ് ലീവ് എടുക്കുക.

ഇത്തരത്തിൽ അൺഎത്തിക്കായി ഒരു സെയിൽസ്മാൻ പ്രവർത്തിക്കാൻ പാടില്ല. ഇത്തരക്കാർ സെയിൽസിനോട് താല്പര്യം ഇല്ലാത്തവർ ആയിരിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.