ഒരു സെയിൽസ്മാന് അത്യാവശ്യം ഉണ്ടാകേണ്ട കാര്യങ്ങളിൽ ഒന്നാണ് കമ്മ്യൂണിക്കേഷൻ സ്കിൽ. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രസന്റേഷൻ സ്കിൽ. പ്രോഡക്റ്റിനെ പറ്റി വളരെ മനോഹരമായി പ്രസന്റേഷൻ നടത്താൻ കഴിയുന്ന ഒരു സെയിൽസ്മാന് തീർച്ചയായും സെയിൽസ് വർദ്ധിക്കും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്നാൽ ഇന്ന് പ്രസന്റേഷന് വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ടെക്നോളജി ചേർത്തുകൊണ്ട് പ്രസന്റേഷൻ സ്കിൽ വർദ്ധിപ്പിക്കുവാൻ സെയിൽസ്മാൻ ശ്രമിച്ചുകൊണ്ടിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും പ്രോഡക്റ്റിനെ കുറിച്ചുള്ള വിവരണങ്ങൾ കസ്റ്റമറിന് അരോചകമായി തോന്നാതെ പ്രസന്റേഷൻ നടത്തുന്നു എന്ന് തോന്നാതെ അവന്റെ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്ന തരത്തിലേക്ക് പ്രോഡക്റ്റിനെ കുറിച്ച് അവതരിപ്പിക്കുവാൻ കഴിയുക എന്നതാണ് ഒരു സെയിൽസ്മാന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇത്തരത്തിൽ ഒരു കമ്യൂണിക്കേഷൻ സ്കിൽ ഉള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം സെയിൽസ് വളരെ പെട്ടെന്ന് നടക്കും. ഒരു പ്രോഡക്റ്റിനെ കുറിച്ച് പ്രസന്റേഷൻ നടത്താനാണ് എന്ന് പറയുമ്പോൾ തന്നെ കസ്റ്റമറിന് അതൃപ്തിത്തി ഉണ്ടാകും. ഇന്നത്തെ സമൂഹത്തിൽ ആളുകൾക്ക് ഒരു പ്രസന്റേഷൻ കേൾക്കുവാനോ പ്രസംഗം കേൾക്കുവാനോ താല്പര്യമില്ല എന്നുള്ളതാണ്. അത് അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അവർക്ക് ആവശ്യമുള്ള ഒരു സാധനത്തിനെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ കസ്റ്റമേഴ്സ് അത് കൂടുതലായി ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. അതിനുവേണ്ടി സെയിൽസ്മാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഒരു പ്രോഡക്റ്റിനെ കുറിച്ച് പ്രസന്റേഷൻ നടത്തുന്നതിനു മുൻപ് ആ കസ്റ്റമർ അത് വാങ്ങാൻ യോഗ്യനാണോ എന്ന കാര്യത്തിൽ ഉറപ്പുവരുത്തുക.ഒരു പ്രോഡക്റ്റ് വാങ്ങുന്നതിന് വേണ്ടിയുള്ള യോഗ്യതകളെ കുറിച്ച് നിങ്ങൾക്കറിയാമായിരിക്കും തീരുമാനമെടുക്കുന്നതിനുള്ള കഴിവുള്ള ആളാണോ, ആ പ്രോഡക്റ്റ് വാങ്ങാനുള്ള സാമ്പത്തികം അയാൾക്ക് ഉണ്ടോ, ആ പ്രോഡക്റ്റ് അയാൾക്ക് ആവശ്യമുള്ളതാണോ എന്നീ കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷമാണ് ഒരു പ്രോഡക്റ്റിനെ കുറിച്ച് കസ്റ്റമറിനോട് സംസാരിക്കേണ്ടത്. ഒരാളെ കണ്ടു കഴിഞ്ഞ ഉടനെ ഒരു പ്രോഡക്റ്റിനെ കുറിച്ച് പ്രസന്റേഷൻ നടത്തുവാൻ വേണ്ടി ശ്രമിക്കരുത്.
- നിങ്ങൾ പ്രസന്റേഷൻ നടത്തുന്നതിനു മുൻപ് കസ്റ്റമർ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായി കേൾക്കണം. പറയുന്ന കാര്യം കേട്ടതിനുശേഷം അതിന്റെ മറുമൊഴി എന്ന തരത്തിൽ ആയിരിക്കണം നിങ്ങൾ പ്രസന്റേഷൻ നടത്തേണ്ടത്. ഉദാഹരണമായി നിങ്ങൾ ഒരു ഫർണിച്ചർ വിൽക്കുന്ന കടയിലെ സെയിൽസ്മാനാണ്,ഒരാൾ അയാളുടെ ഗൃഹപ്രവേശനത്തിന് വേണ്ടി പ്രോഡക്റ്റ് വാങ്ങാൻ വരികയാണെങ്കിൽ ആദ്യം അയാളെ കുറിച്ച് മനസ്സിലാക്കുക. അയാൾക്ക് ഗൃഹപ്രവേശമാണ് പ്രോഡക്ടുകൾ ആവശ്യമുണ്ട് എന്ന കാര്യം ആദ്യം മനസ്സിലാക്കുക. എന്നിട്ട് ഏത് തരത്തിലുള്ള പ്രോഡക്റ്റ് എത്ര വിലയ്ക്കുള്ളതാണ് വേണ്ടത് എന്ന് അങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് തുടങ്ങുക. അപ്പോൾ അദ്ദേഹം അയാൾക്ക് ആവശ്യമായ സാധനങ്ങളെ കുറിച്ച് നിങ്ങളോട് സംസാരിക്കും. അയാളുടെ സാമ്പത്തിക സ്ഥിതി, വീടിന്റെ പ്രത്യേകതകൾ എന്നിവ മനസ്സിലാക്കിക്കൊണ്ട് ഏത് പ്രോഡക്റ്റാണ് അയാൾക്ക് അനുയോജ്യം അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് സൂചിപ്പിക്കേണ്ടത്. അല്ലാതെ ഒരാൾ വന്നയുടനെ ഇന്ന പ്രോഡക്ടുകൾ ഇവിടെയുണ്ട് അത് വാങ്ങുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഒരിക്കലും സംസാരം തുടങ്ങരുത്. പ്രസന്റേഷൻ ഏറ്റവും അവസാനം ഉണ്ടാകേണ്ട കാര്യമാണ് അത് ചെയ്തു കഴിഞ്ഞാൽ ഉടൻ ആ പ്രോഡക്റ്റ് ക്ലോസ് ചെയ്യുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം.
- അടുത്ത പ്രധാനപ്പെട്ട കാര്യമാണ് പ്രസന്റേഷനിൽ ഒരു കഥ ഉൾപ്പെടുത്തുക എന്നത്. കഥ ഉൾപ്പെടുത്തുക എന്ന് പറഞ്ഞാൽ 100 പേജ് ബുക്കിലുള്ള ഒരു കഥ പറയുക എന്നുള്ളതല്ല. ചെറിയ സംഭവങ്ങൾ പറയുക നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിയ കസ്റ്റമറിന്റെ അനുഭവങ്ങളാണ് പറയേണ്ടത്. നിങ്ങളുടെ മറ്റൊരു കസ്റ്റമർ ഉണ്ടായ ഗുണകരമായ കാര്യങ്ങൾ പറയുന്നതും ഒരു കഥയാണ്. അങ്ങനെ ഒരു ഉദാഹരണ രൂപത്തിൽ പറഞ്ഞു കഴിഞ്ഞാൽ കസ്റ്റമറിന് അത് പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയും.
- സമയവും ഒരു പ്രധാനപ്പെട്ട കാര്യമാണ്. പ്രസന്റേഷൻ നടത്തിയാൽ കസ്റ്റമർ കേൾക്കുവാൻ പറ്റിയ മാനസികാവസ്ഥയുള്ള സമയമാണോ ഇതെന്ന് മനസ്സിലാക്കുക. കസ്റ്റമറിന് ബോറടിക്കുന്നുണ്ടെങ്കിൽ താല്പര്യമില്ല എങ്കിൽ അത് വീണ്ടും തുടർന്ന് പറയുവാൻ ശ്രമിക്കരുത്. സമയബന്ധിതമായി പ്രസന്റേഷൻ അവസാനിപ്പിക്കുവാനും ശ്രമിക്കണം.
- ഇന്നത്തെ സെയിൽസ്മാൻമാർക്ക് നിരവധി കാര്യങ്ങൾ സപ്പോർട്ടിങ്ങ് ആയിട്ടുള്ള കാര്യങ്ങൾ പ്രസന്റേഷനിൽ ഉണ്ട്. വീഡിയോ കാണിച്ചുകൊണ്ടും സ്ലൈഡുകൾ കാണിച്ചുകൊണ്ട് ഒക്കെ പ്രസന്റേഷൻ നടത്തുവാൻ സാധിക്കും. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനുസരിച്ച് പ്രസന്റേഷൻ നടത്തണം എ ഐ ടെക്നോളജി പോലുള്ളവ ഓരോ കസ്റ്റമറുടെ പ്രത്യേകത അനുസരിച്ച് തന്നെ പ്രസന്റേഷൻ നടത്തുവാൻ സാധിക്കും. ഇത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങൾ വശത്താക്കി കൊണ്ടിരിക്കുക ഇത് സെയിൽസ്മാൻമാർക്ക് വളരെ ഗുണം ചെയ്യും.
സെയിൽസ്മാന്മാർ ഓരോ ദിവസവും തങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുവാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കണം.പുതിയ കാര്യങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും അപ്ഡേറ്റഡ് ആയിക്കൊണ്ടിരിക്കണം.
സെയിൽസ് രംഗത്ത് വിജയംകൈവരിക്കാം 6 C ഫോർമുലയിലൂടെ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.