സെയിൽസ്മാന്റെ ഏറ്റവും മികച്ച കഴിവ് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ, താൻ സെയിൽസ് നടത്തുന്നു എന്ന് കസ്റ്റമർക്ക് തോന്നാതിരിക്കുകയാണ്. കസ്റ്റമറിന്റെ പ്രശ്നം പരിഹരിക്കുന്ന അല്ലെങ്കിൽ സൊലൂഷൻ കൊടുക്കുന്ന ഒരാളായിരിക്കണം സെയിൽസ്മാൻ എന്ന തരത്തിൽ ആയിരിക്കണം സെയിൽസ്മാന്റെ പ്രവർത്തികൾ. ചാണക്യൻ പറഞ്ഞതുപോലെ നികുതി പിരിക്കേണ്ടത് പൂവിൽ നിന്ന് തേനീച്ച തേൻ കുടിക്കുന്നത് പോലെയാണ്. പൂവിനെ അല്പം പോലും പ്രശ്നം വരാതെ തേൻ നുകരുന്നതു പോലെ ആയിരിക്കണം. യാതൊരുവിധ ബുദ്ധിമുട്ടും തോന്നാതെ അവരുടെ പ്രശ്നം പരിഹരിക്കുന്നു എന്ന രീതിയിൽ ചെയ്യാൻ കഴിവുള്ള ഒരാളായിരിക്കണം സെയിൽസ്മാൻ. ഇതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- കസ്റ്റമർക്ക് എന്താണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കുക എന്നതാണ് ആദ്യത്തെ പടി. കസ്റ്റമറിന്റെ അടുത്ത് പോയി നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ചോദിക്കുന്നത് ആയിരിക്കണം അല്ലാതെ ഇന്നത് വേണോ ഇത് വേണോ എന്ന് ചോദിക്കുന്ന രീതി ആകരുത്. സെയിൽസിൽ പൊതുവേയുള്ളത് എന്റെ കയ്യിൽ ഈ പ്രോഡക്റ്റ് ഉണ്ട് സാർ അത് വാങ്ങുമോ എന്ന് ചോദിച്ചു കൊണ്ട് പുറകെ നടന്നു ബുദ്ധിമുട്ടിപ്പിക്കുന്നതാണ്. ഇത് ഏറ്റവും മോശമായ ഒരു സെയിൽസ് രീതിയാണ്. പെട്ടെന്ന് നിവർത്തിയില്ലെങ്കിൽ മാത്രം ചെയ്യേണ്ട ഒരു രീതിയാണ്. കസ്റ്റമർ ഇങ്ങോട്ട് പ്രോഡക്ടുകൾ ചോദിച്ചു വാങ്ങിക്കാനുള്ള സിറ്റുവേഷൻ ഉണ്ടാക്കുക എന്നതാണ് സെയിൽസ്മാന്റെ കഴിവ്.
- എങ്ങനെ കസ്റ്റമറിനെ അഭിരുചി വർധിപ്പിക്കുക എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ പ്രോഡക്റ്റ് ആർക്കാണാവശ്യമുള്ളത് എന്ന് മനസ്സിലാക്കുക എന്നതാണ്. ഉദാഹരണമായി ഒരാൾ കാർ വാങ്ങാൻ തീരുമാനിച്ചു എന്നിരിക്കട്ടെ ആൾക്കാർ വാങ്ങിക്കാൻ തീരുമാനിച്ചു എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ, അയാളുടെ അടുത്ത് പോയി സാറിന് ഏത് കാറാണ് വേണ്ടത് എന്ന് ചോദിച്ച് കച്ചവടം ക്ലോസ് ചെയ്യുന്ന രീതിയാണ് ഇത്. ഇത് എല്ലാവരുടെ അടുത്തും ആപ്ലിക്കബിൾ ആകുന്ന കാര്യമല്ല എങ്കിലും കഴിയുന്നതും അവർക്ക് എന്താണ് ആവശ്യമെന്ന് ഇങ്ങോട്ട് പറയിപ്പിച്ചുകൊണ്ട് ക്ലോസ് ചെയ്യുന്ന രീതിയിലേക്ക് കൊണ്ട് എത്തിക്കുവാൻ ഉള്ള കഠിനമായ ശ്രമം സെയിൽസ്മാന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഇതിനെ കസ്റ്റമറിന്റെ മാൻഡ് നിങ്ങൾക്ക് അറിയാമായിരിക്കണം, കസ്റ്റമറുമായി നല്ല റാപ്പോ ഉണ്ടാക്കുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. കസ്റ്റമറിന്റെ ആറ്റിറ്റിയൂഡ് എന്താണെന്ന് മനസ്സിലാക്കണം ഇതൊക്കെ കഴിയുന്ന സമർഥനായ ഒരു സെയിൽസ്മാന് കസ്റ്റമറിനെ ആ പോയിന്റിലോട്ട് കൊണ്ട് എത്തിക്കാൻ സാധിക്കും. അതിനുള്ള ഒരു ശ്രമമാണ് സെയിൽസിൽ എപ്പോഴും ശ്രദ്ധിക്കേണ്ടത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ് രംഗത്ത് വിജയം ആഗ്രഹിക്കുന്നവർ ഒരിക്കലും ഇത്തരത്തിൽ പെരുമാറുവാൻ പാടില്ല... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.