- Trending Now:
കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോൺഗ്ലോമറേറ്റായി വിപുലീകരിക്കുന്നതിൽ നടത്തിയ മികച്ച നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാർഡിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാലിന് 'ബിസിനസ് ലീഡർ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി.
ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ, വിശിഷ്ടാതിഥി വാണിജ്യ-വ്യവസായ, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രിയായ ശ്രീ. ജിതിൻ പ്രസാദ എന്നിവരുടെ സാന്നിധ്യത്തിൽ ജിൻഡാലിന് പുരസ്കാരം സമ്മാനിച്ചു. പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യെസ്ദി നാഗ്പോർവാല വായിച്ചു.
ജിൻഡാലിൻറെ നേതൃത്വത്തിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ശ്രദ്ധേയമായ വളർച്ച നേടി. വരുമാനം ഇരട്ടിയിലധികം വളർന്ന് 24 ബില്യൺ യുഎസ് ഡോളറായി. അദ്ദേഹത്തിൻറെ തന്ത്രപരമായ നീക്കത്തിലൂടെ ജെഎസ്ഡബ്ല്യുവിൻറെ വാർഷിക ഉരുക്ക് ഉൽപ്പാദന ശേഷി മൂന്നിരട്ടി വളർന്ന് 39 ദശലക്ഷം ടണ്ണായി. അതോടൊപ്പം ഗ്രൂപ്പിനെ പുനരുപയോഗ ഊർജ്ജത്തിലും സിമൻറ് ഉൽപ്പാദനത്തിലും ഒരു പ്രധാന ശക്തിയാക്കി മാറ്റി.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതിൽ ജിൻഡാലിൻറെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാർഡ്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളർന്നു. അതേസമയം അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളും സൈനിക ഡ്രോണുകളും ഉൾപ്പെടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലേക്കും കടന്നു.
ഓൾ ഇന്ത്യ മാനേജ്മെൻറ് അസോസിയേഷൻ (എഐഎംഎ) മാനേജിംഗ് ഇന്ത്യ അവാർഡുകൾ ഇന്ത്യയുടെ വ്യവസായ രംഗത്തെ മികച്ച സംഭാവനകളെ ആദരിക്കുന്നു. ഈ അവാർഡിൻറെ 15-ാമത് പതിപ്പിൻറെ പുരസ്കാര ദാന ചടങ്ങിൽ പ്രശസ്ത പുരസ്കാര ജേതാക്കളും, വ്യവസായ പ്രമുഖരും, എഐഎംഎ ഭാരവാഹികളും ഒത്തുചേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.