- Trending Now:
പദ്ധതിപ്രകാരം മേല്‍ക്കൂര പൂര്‍ത്തീകരണം, ടോയ്ലറ്റ് നിര്‍മ്മാണം, ഭിത്തി ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, പ്ലാസ്റ്ററിങ്, ഇലക്ട്രിക്കല്‍ പ്ലംബിംഗ് ജോലികള്‍, തറ നവീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.അപേക്ഷകര്‍ ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനപരിധിയുള്ളവരും, 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവനപൂര്‍ത്തീകരണം നടത്തിയിട്ടുള്ളവരും ആകണം. അഞ്ചു വര്‍ഷക്കാലയള വിനുള്ളില്‍ വീട് നിര്‍മിക്കുന്നതിനോ, ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കോ സര്‍ക്കാര്‍ സഹായം ലഭ്യമായവരെ ഈ പദ്ധതിയില്‍ പരിഗണിക്കുന്നതല്ല.
ഭര്‍ത്താവു മരിച്ച / ഉപേക്ഷിക്കപ്പെട്ട വനിതകള്‍ കുടുംബനാഥയായ വീടുകള്‍, ഭിന്നശേഷിക്കാര്‍, മാരകരോഗങ്ങള്‍ ബാധിച്ചവരുള്ള കുടുംബം, വിദ്യാര്‍ഥികളുള്ള കുടുംബം, വനിതകള്‍ മാത്രമുള്ള കുടുംബം, മുന്‍പ് ഭവനപുനരുദ്ധാരണ ധനസഹായം കൈപ്പറ്റിയിട്ടില്ലാത്ത കുടുംബം, 800 ചതുരശ്ര അടിക്ക് താഴെ വിസ്തീര്‍ണ്ണമുള്ള വീടുകളുള്ള കുടുംബം, പാദനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബം, നിര്‍മ്മാണഘട്ടങ്ങളില്‍ അഞ്ചിലേറെ ഘടകങ്ങള്‍ ആവശ്യമുള്ള കുടുംബം, 50000 രൂപയ്ക്കു താഴെ വാര്‍ഷികവരുമാനമുള്ളവര്‍ എന്നിങ്ങനെയുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.സേഫ് പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് 50000, 100000, 50000 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് തുക ലഭിക്കുക.ബ്ലോക്ക് പട്ടികജാതിവികസന ഓഫീസുകളില്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.അവസാന തീയതി നവംബര്‍ 5.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.