Sections

അത്യാധുനിക മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്; സഹായം നല്‍കാന്‍ സാഫ്‌| Fish vending kiosk for fisherwomen

Wednesday, Jul 13, 2022
Reported By admin
Fish Vending Kiosk

100 കിലോ മത്സ്യം ശീതീകരിച്ച അറകളിൽ ശുചിത്വമുള്ള സാഹചര്യത്തിൽ സൂക്ഷിക്കാൻ ശേഷിയുള്ള ആധുനികവും ശുചിത്വവുമുള്ള കിയോസ്‌ക്ക് വഴി മത്സ്യവിപണയിടങ്ങളിലെ ദുർഗന്ധം കുറയ്ക്കാൻ സാധിക്കും

 

മിതമായ നിരക്കിൽ ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കാനും മത്സ്യത്തൊഴിലാളി വനിതകളുടെ വ്യാപാരം മെച്ചപ്പെടുത്താനും ശീതീകരണസംവിധാനത്തോടു കൂടിയ മത്സ്യവിപണന സൗകര്യമുള്ള ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌ക് സംവിധാനം ഫിഷറീസ് വകുപ്പ് സാഫ് വഴി നടപ്പാക്കുന്നു.

ലക്ഷ്യങ്ങൾ :

* ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ ഗുണമേന്മയുള്ള മത്സ്യം എത്തിക്കുക

* നല്ല മത്സ്യം കൈകാര്യം ചെയ്യൽ, സംസ്‌കരണം, ശുചിത്വ രീതികൾ എന്നിവയിൽ പരിശീലനം നൽകുക.

2019 സെപ്തംബറിൽ ഫിഷറീസ് വകുപ്പും ഐസിഎആർ-സിഐഎഫ്ടിയും സാഫുമായി ഒപ്പുവെച്ച കരാർ അുസരിച്ച് മത്സ്യത്തൊഴിലാളി വനിതകളുടെ സഹായത്തിനായി 20 യൂണിറ്റ് ശീതീകരിച്ച മൊബൈൽ കിയോസ്‌കുകൾ നിർമ്മിച്ചു വിവിധ ജില്ലകളിലെ തീരമൈത്രി പദ്ധതിയ്ക്ക് കീഴിലുള്ള സംഘങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ഇതിനായി 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

100 കിലോ മത്സ്യം ശീതീകരിച്ച അറകളിൽ ശുചിത്വമുള്ള സാഹചര്യത്തിൽ സൂക്ഷിക്കാൻ ശേഷിയുള്ള ആധുനികവും ശുചിത്വവുമുള്ള കിയോസ്‌ക്ക് വഴി മത്സ്യവിപണയിടങ്ങളിലെ ദുർഗന്ധം കുറയ്ക്കാൻ സാധിക്കും. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നും 44 ഗുണഭോക്താക്കളെ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിഐഎഫ്ടി മുഖേന നിർമ്മിച്ച 20 കിയോസ്‌ക്കുകൾ (തിരുവനന്തപുരം -1 , കൊല്ലം- 6, കോട്ടയം -2, ആലപ്പുഴ -2, എറണാകുളം-4, തൃശൂർ-1, കോഴിക്കോട്- 4) നിലവിൽ വിതരണം ചെയ്തു.

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിഐഎഫ്ടി രൂപകൽപ്പന ചെയ്ത 26 ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെന്റിംഗ് കിയോസ്‌കുകൾ സാഫിന്റെ ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുന്നു. രണ്ടു പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കാണ് കിയോസ്‌ക്കുകൾ വിതരണം ചെയ്യുന്നത്. ഇതിനായുള്ള ഗുണഭോക്തൃ ഗ്രൂപ്പുകളെയും വിവിധ ജില്ലകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പദ്ധതിയിൽ ഒരു കിയോസ്‌ക്ക് ലഭിക്കാനായി 11900 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നൽകേണ്ടത്. ഇതിൽ 14 കിയോസ്‌കുകൾ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി 11 എണ്ണം വിതരണം ചെയ്യാൻ സജ്ജമാക്കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.