Sections

ശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസുമായി സഹകരിച്ച് വി

Saturday, Dec 07, 2024
Reported By Admin
Kerala Police and Vi launch QR code bands for child safety at Sabarimala.

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വർഷം വി ക്യൂആർ കോഡ് ബാൻഡ് അവതരിപ്പിച്ചപ്പോൾ ലഭിച്ച മികച്ച പ്രതികരണത്തെത്തുടർന്നാണ് ഈ വർഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തിൽ കുട്ടികൾ മാതാപിതാക്കളിൽ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്.

അയ്യപ്പഭക്തർ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദർശിച്ച് രക്ഷിതാവിൻറെയോ കുടുംബാംഗത്തിൻറെയോ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്താൽ ക്യുആർ കോഡ് ബാൻഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയിൽ കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോൾ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റിൽ ഏൽപ്പിക്കാം അവിടെ പോലീസ് ബൂത്തിൽ, ഉദ്യോഗസ്ഥർ ക്യുആർ കോഡ് സ്കാൻ ചെയ്ത് രക്ഷിതാവിൻറെയോ കുടുംബാംഗത്തിൻറെയോ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വിളിക്കുന്നതിലൂടെ ബൂത്തിൽ വന്ന് രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയെ കൊണ്ടുപോകാം.

വോഡഫോൺ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡൻറും സർക്കിൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ ബിനു ജോസ്, പത്തനംതിട്ട അഡീഷണൽ പോലീസ് സൂപ്രണ്ട് ആർ. ബിനു, പത്തനംതിട്ട സൈബർ സെൽ സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷൻ നായർ പി.ബി എന്നിവരുടെ സാന്നിധ്യത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ ഐപിഎസ് ക്യൂആർ കോഡ് ബാൻഡ് ഔദ്യോഗികമായി അവതരിപ്പിച്ചു.

സാങ്കേതിക വിദ്യയിലൂന്നി ദൈനംദിന ജീവിത അനായാസമാക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡൻറും സർക്കിൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ ബിനു ജോസ് പറഞ്ഞു. ഓരോ വർഷവും 45-50 ദശലക്ഷം തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്. മണ്ഡലകാലത്ത് പ്രത്യേകിച്ച് മകരവിളക്ക് സമയത്തെ തിരക്കിൽ കൂട്ടികൾ കൂട്ടം തെറ്റുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ കേരള പോലീസിന് വിയുടെ ക്യൂആർ കോഡ് ബാൻഡ് വളരെയധികം സഹായകരമാണ്. 'ബി സംവൺസ് വി' എന്ന തങ്ങളുടെ പ്രചാരണവുമായി ചേർന്നു പോകുന്നതാണ് ഈ സേവനമെന്നും കേരള പോലീസുമായി ചേർന്നുള്ള ഈ പദ്ധതിയിൽ വളരെയധികം സന്തോഷമുണ്ട്. ഈ പദ്ധതി ഭക്തരെ പിന്തുണയ്ക്കുക മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്ന് നിയന്ത്രിക്കാനുള്ള കേരള പോലീസിൻറെ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ഈ പദ്ധതിയിൽ കേരള പോലീസുമായുള്ള തങ്ങളുടെ പങ്കാളിത്തം തുടരുന്നതിൽ സന്തോഷമുണ്ട്, കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വി ക്യൂആർ കോഡ് കോഡ് ബാൻഡുകൾ ഉപയോഗിക്കാൻ എല്ലാ തീർത്ഥാടകരോടും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യ ജീവിതത്തിൻറെ എല്ലാ മേഖലകളിലും നിർണ്ണായകമായ ഈ കാലഘട്ടത്തിൽ എല്ലാ മണ്ഡല, മകരവിളക്ക് കാലത്ത് അഭിമുഖീകരിക്കുന്ന ആശങ്കകളിലൊന്ന് പരിഹരിക്കുന്നതിന് വിയുമായി സഹകരിച്ച് അതിൻറെ സാങ്കേതിക സഹായം നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ ഐപിഎസ് പറഞ്ഞു. തിരക്കിൽ കൂട്ടം തെറ്റുന്ന കുട്ടികളെ സുരക്ഷിതരായി രക്ഷാകർത്താക്കൾക്ക് തിരികെ ഏൽപ്പിക്കുന്നതിൽ വി സുരക്ഷാ ക്യൂആർ കോഡ് ബാൻഡ് പോലീസിന് വളരയെധികം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യൂആർ കോഡ് ബാൻഡുകൾ തീർഥാടന കാലത്ത് ആക്റ്റീവ് ആയിരിക്കും. അവ കൈമാറ്റം ചെയ്യാനാകില്ല. കഴിഞ്ഞ വർഷത്തെ മണ്ഡല കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് 17,000 വി ക്യൂആർ കോഡ് ബാൻഡുകൾ വി വിതരണം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.