- Trending Now:
ശബരിമലയിൽ ഈ സീസണിൽ ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനം. കാണിക്കയും മറ്റ് വഴിപാടുകളും ചേർന്നുള്ള കണക്കാണിത്. ഈ വർഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം പിന്നിടുമ്പോഴാണ് വരുമാനം 125 കോടിയിലെത്തിയത്. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് വർധിക്കുകയാണ്. ഡിസംബർ 9 ന് വെള്ളിയാഴ്ച 1,10,133 പേരായിരുന്നു സന്നിധാനത്ത് ദർശനത്തിനെത്തിയത്.
ശബരിമലയില്‍ ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ല... Read More
വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്താണ് ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ്. ഈ സീസണിൽ ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം കഴിഞ്ഞദിസം തന്നെ 15 ലക്ഷം പിന്നിട്ടിരുന്നു. ഡിസംബർ ഒന്നാം വാരം വരെ ദിനംപ്രതി ശരാശരി എൺപതിനായിരത്തോളം ഭക്തന്മാരാണ് ദർശനത്തിനെത്തിയിരുന്നത്. എന്നാൽ രണ്ടാം വാരമായതോടെ ഭക്തരുടെ എണ്ണം ക്രമേണ വർധിക്കുകയായിരുന്നു.
ശബരിമല കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ക്കെതിരെ വ്യാപക പരാതി... Read More
ഇനിയും തിരക്ക് വർധിക്കാനാണ് സാധ്യതയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാൽ കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രണ വിധേയമാക്കി ഏവർക്കും സുഗമമായ ദർശനം ഒരുക്കുകയാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായി മരക്കൂട്ടം മുതൽ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം ക്യൂ നീളുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തിൽ ദർശനം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തപാല്‍വഴി ശബരിമലപ്രസാദം വാങ്ങാം... Read More
സർക്കാരിൻറെ എല്ലാ വകുപ്പുകളും ഏകോപനസ്വഭാവത്തോടെ മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയിൽ നടത്തുന്നത്. യാതൊരുവിധ പരാതിക്കും ഇടനൽകാത്ത വിധത്തിലാണ് പോലീസിൻറെ പ്രവർത്തനം. കെ എസ് ആർ ടി സിയും കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. വരുന്ന പതിനഞ്ച് ദിവസത്തേയ്ക്കുള്ള അപ്പം അരവണ സ്റ്റോക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.