- Trending Now:
കൊച്ചി: ചെന്നൈയിൽ നടന്ന റിന്യൂ എക്സ് 2025ൽ ആധുനിക സോളാർ നിർമാണ സംവിധാനങ്ങൾ അവതരിപ്പിച്ച് രാജ്യത്ത് അതിവേഗം വളരുന്ന മോഡ്യൂൾ നിർമാണ കമ്പനികളിൽ ഒന്നായ സാത്വിക് ഗ്രീൻ എനർജി.
വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, യൂട്ടിലിറ്റി സ്കെയിൽ പദ്ധതികൾ എന്നിവയ്ക്ക് അനുയോജ്യമായ എൻ-ടോപ്കോൺ, എൻ-ടോപ്കോൺ ജി12 ആർ സോളാർ ഉപകരണങ്ങളാണ് റിന്യൂഎക്സിൽ കമ്പനി പ്രദർശിപ്പിച്ചത്. എഞ്ചിനീയറിങ്, ശേഖരണം, നിർമാണം, ഉപരിതലത്തിലുള്ളതും മേൽക്കൂരയിലുള്ളതുമായ സോളാർ സംവിധാനങ്ങളുടെ പ്രവർത്തനം, പരിപാലനം തുടങ്ങിയവ ഉൾപ്പെടുന്ന ടേൺകീ ഇപിസി സൗകര്യങ്ങളും കമ്പനി ഉയർത്തിക്കാട്ടി. മോണോഫേഷ്യൽ, ബയോഫേഷ്യൽ രീതികളിൽ ഇവ ലഭ്യമാണ്.
ഇന്ത്യയിൽ അതിവേഗം വളരുന്ന മോഡ്യൂൾ നിർമാണ കമ്പനികളിൽ ഒന്നും രാജ്യത്തെ സൗരോർജ്ജ വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നുമാണ് സാത്വിക് ഗ്രീൻ എനർജി. പോളി ക്രിസ്റ്റലൈൻ സെൽ സാങ്കേതികവിദ്യ, മോണോ ക്രിസ്റ്റലൈൻ സാങ്കേതികവിദ്യ, ബൈഫേഷ്യൽ സാങ്കേതികവിദ്യ, എം 12 സാങ്കേതികവിദ്യ, ആധുനിക ടണൽ ഓക്സൈഡ് പാസ്സിവേറ്റഡ് കോൺടാക്ട് സാങ്കേതികവിദ്യ എന്നിവയിൽ അധിഷ്ഠിതമായ മോഡ്യൂളുകൾ ലഭ്യമാക്കുന്നതിലൂടെ ഊർജ്ജനഷ്ടം കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും വഴിയൊരുക്കുന്നു.
2025 ഫെബ്രുവരി 28ലെ കണക്കുകൾ പ്രകാരം സാത്വിക് സോളാറിന്റെ ഏകദേശം 3.8 ജിഗാവാട്ട് മോഡ്യൂളുകളാണ് പ്രവർത്തിച്ചു വരുന്നത്. ഹരിയാനയിലെ അംബാലയിൽ ആകെ 7,24,225 ചതുരശ്ര അടിയിലായി മൂന്നു മോഡ്യൂൾ നിർമാണ സംവിധാനങ്ങളാണ് കമ്പനിയ്ക്കുള്ളത്. ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മോഡ്യൂൾ നിർമാണ സംവിധാനമാണിത്.
ദക്ഷിണേന്ത്യയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സൗരോർജ്ജ വിപണിയിൽ ഏർപ്പെടാനുള്ള സംവിധാനങ്ങളാണ് റിന്യൂ എക്സ് ലഭ്യമാക്കിയതെന്ന് സാത്വക് ഗ്രീൻ എനർജി സിഇഒ പ്രശാന്ത് മാത്തൂർ പറഞ്ഞു. തങ്ങളുടെ സോളാർ മോഡ്യൂളുകളും ഇപിസി ശേഷിയും അവതരിപ്പിക്കുന്നതിൽ അതിയായ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ ആന്റ് എം, ഇപിസി മോഡ്യൂൾ നിർമാണം ശേഷിയുള്ള ഏതാനും ചില സമ്പൂർണ സേവന ദാതാക്കളിൽ ഒന്നാണ് സാത്വിക് ഗ്രീൻ എനർജി. സെൽ നിർമാണ സംവിധാനം, സോളാർ പമ്പ് നിർമാണം തുടങ്ങിയവ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 2024 സാമ്പത്തിക വർഷം 69.12 മെഗാവാട്ട് ഇൻസ്റ്റാൾ ചെയ്ത രാജ്യത്തെ മുൻനിര ഇപിസി കമ്പനികളിൽ ഒന്നാണിത്. ഇന്ത്യ, വടക്കൻ അമേരിക്ക, ആഫ്രിക്ക, തെക്കൻ ഏഷ്യ തുടങ്ങി വിവിധ പ്രദേശങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.