- Trending Now:
ഒരു വര്‍ഷം 25 ലക്ഷം ടണ്‍ സണ്‍ഫ്‌ലവര്‍ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്
റഷ്യയുടെ യുക്രൈനെതിരായ യുദ്ധം ആഗോള ക്രൂഡ് ഓയില്‍ വിലയെ മാത്രമല്ല സ്വാധീനിക്കുക, ഭക്ഷ്യ എണ്ണയുടെയും വില വര്‍ധിക്കുമെന്നാണ് വിവരം. എല്‍പിജി, പെട്രോള്‍, ഡീസല്‍, ഗോതമ്പ് എന്നിവയ്‌ക്കെല്ലാം പുറമെയാണ് ഭക്ഷ്യ എണ്ണയുടെ വിലയും വര്‍ധിക്കാനുള്ള സാഹചര്യം. മാര്‍ച്ച് ഏഴിന് പിന്നാലെ വില വര്‍ധിക്കുമെന്നാണ് വിവരം.
ഒരു വര്‍ഷം 25 ലക്ഷം ടണ്‍ സണ്‍ഫ്‌ലവര്‍ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. എട്ട് മുതല്‍ എട്ടര ദശലക്ഷം ടണ്‍ വരെ പാമോയിലും നാലര ദശലക്ഷം ടണ്‍ വരെ സോയാബീന്‍ എണ്ണയും 30 ലക്ഷം ടണ്‍ വരെ കടുകെണ്ണയും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് 50000 ടണ്‍ മാത്രമാണ് സണ്‍ഫ്‌ലവര്‍ ഓയിലിന്റെ ഉല്‍പ്പാദനം.
2020-21 കാലത്ത് 22 ലക്ഷം ടണ്‍ സണ്‍ഫ്‌ലവര്‍ ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ തന്നെ 16 ലക്ഷം ടണ്ണും യുക്രൈനില്‍ നിന്നായിരുന്നു. 2019-20 കാലത്ത് 25 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്തതില്‍ 19.3 ലക്ഷം ടണ്‍ യുക്രൈനില്‍ നിന്നായിരുന്നു. 3.8 ലക്ഷം ടണ്‍ ആണ് 2019-20 കാലത്ത് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 2020-21 കാലത്ത് 2.8 ലക്ഷം ടണ്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു.
1.7 ലക്ഷം ടണ്‍ 2019-20 കാലത്തും 1.4 ലക്ഷം ടണ്‍ 2020-21 കാലത്തും അര്‍ജന്റീനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ആഗോള തലത്തില്‍ യുദ്ധത്തിന് മുന്‍പ് തന്നെ സണ്‍ഫ്‌ലവര്‍ ഓയിലിന്റെ വില വര്‍ധിച്ചിരുന്നു. മുംബൈയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 1500 ഡോളറില്‍ നിന്ന് 1630 ഡോളറായി ഒരു ടണ്‍ സണ്‍ഫ്‌ലവര്‍ ഓയിലിന്റെ വില വര്‍ധിച്ചു. ഒരു മാസം മുന്‍പ് 1455 ഡോളറും ഒരു വര്‍ഷം മുന്‍പ് 1400 ഡോളറുമായിരുന്നു വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.