- Trending Now:
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
യുക്രൈയ്ന്‍- റഷ്യ യുദ്ധം തുടങ്ങിയതോടെ രാജ്യാന്തര വിപണിയുടെ സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില വര്‍ദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ദ്ധിച്ചു ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഫെബ്രുവരി 12,13,15 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി ഒന്നിനും, രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ്. 1900 ഡോളറിന് മുകളില്‍ ക്രമപ്പെട്ട രാജ്യാന്തര സ്വര്‍ണ വില 1880 ഡോളറില്‍ സപ്പോര്‍ട്ടും 1920, 1940 പോയിന്റുകളില്‍ റെസിസ്റ്റന്‍സും പ്രതീക്ഷിക്കുന്നു. ബോണ്ട് യീല്‍ഡ് വീണ്ടും 1.95%ല്‍ എത്തി നില്‍ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.