Sections

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

Friday, May 13, 2022
Reported By MANU KILIMANOOR

ഈ ആഴ്ച്ച രണ്ടാം തവണയും യുഎസ് ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലെത്തിയ ശേഷം രൂപയുടെ മൂല്യം ഇന്ന് ഉയര്‍ന്നിരിക്കുകയാണ് 

 

വ്യാഴാഴ്ച അമേരിക്കന്‍ കറന്‍സിയ്ക്കെതിരെ വളരെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം രൂപയുടെ മൂല്യം വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഉയര്‍ന്നു. ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് ഉയര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ രൂപയുടെ മൂല്യം 17 പൈസ ഉയര്‍ന്ന് 77.33 എന്ന നിലയില്‍ എത്തിയതോടെ ഫോറെക്‌സ് വിപണിയും ഷെയര്‍ മാര്‍ക്കറ്റിനെ പിന്തുടര്‍ന്നു.വ്യാഴാഴ്ച ഇന്ത്യന്‍ രൂപ ഈ ആഴ്ച രണ്ടാം തവണയും റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു, ഡോളറിനെതിരെ 77.63 എന്ന നിലയിലെത്തി. ഇത് 77.5025 ല്‍ നില്‍ക്കുകയാണ് .വെള്ളിയാഴ്ച സെന്‍സെക്സ് 0.56 ശതമാനം അഥവാ 297.68 പോയിന്റ് ഉയര്‍ന്ന് 53,227.99ലും നിഫ്റ്റി 50 0.70 ശതമാനം അഥവാ 110.40 പോയിന്റ് ഉയര്‍ന്ന് 15,918.40ലും എത്തി.

അടുത്ത മാസം ആദ്യം  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ച് ഭക്ഷ്യ-ഇന്ധന വിലകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഏപ്രിലില്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഏഴാം മാസവും കുതിച്ചുയര്‍ന്നു, 8 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലെത്തി. വില നിയന്ത്രിക്കാന്‍.വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദനം മാര്‍ച്ചില്‍ 1.9 ശതമാനമായി കുറയുമ്പോള്‍, കഴിഞ്ഞയാഴ്ച 40 ബേസിസ് പോയിന്റ് വര്‍ദ്ധനയ്ക്ക് പിന്നാലെ മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.എല്ലാ പ്രധാന ചരക്ക് ഗ്രൂപ്പുകളിലുമുള്ള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം (സിപിഐ) 95 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2014 മെയ് മാസത്തില്‍ സിപിഐ പണപ്പെരുപ്പം 8.3 ശതമാനമായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.