Sections

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടം കൈവരിച്ച് രൂപ

Tuesday, Aug 30, 2022
Reported By admin
rupee

രൂപ ഇനിയും ഉയരുമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്


ഇന്ന് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഒരു വര്‍ഷത്തിലെ ഏറ്റവും വലിയ ഏകദിന നേട്ടം കൈവരിച്ചു. 2021 ഓഗസ്റ്റ് 27 ന് ശേഷമുള്ള ഏറ്റവും മികച്ച ഉയര്‍ച്ചയാണ് രൂപ ഇന്ന് നേടിയത്. പ്രാദേശിക ഓഹരികളില്‍ വിദേശ നിക്ഷേപകരുടെ വരവ് വര്‍ദ്ധിച്ചതോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. 

ഇന്ത്യന്‍ ഓഹരി സൂചികകളും ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി 2.7 ശതമാനം ഉയര്‍ന്നു.  ഓഗസ്റ്റില്‍ ആകെ ഏകദേശം 6 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപക ഒഴുക്ക് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള പിന്തുണയ്ക്ക് പുറമേ, പണപ്പെരുപ്പ തോത് കുറയുന്നതും വിപണിയെ തുണയ്ക്കുന്നുണ്ട്. രൂപ ഇനിയും ഉയരുമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 

കഴിഞ്ഞ സെഷനില്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിയുകയും 80 ന് മുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. രൂപയുടെ ഇടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  രംഗത്തെത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രൂപയുടെ മൂല്യം ഉയര്‍ന്നതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.