- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ, വിനോദ ആഘോഷങ്ങളിൽ ഒന്നായ സോമലാൻറിൻറെ അഞ്ചാം സീസണിൽ റുപേ പങ്കാളിയാവുന്നതോടെ ഇത് റുപെ സോമാലാൻറ് എന്ന പേരിലാവും നടത്തുക. നവംബർ 29 മുതൽ ഡിസംബർ നാലു വരെ നടത്തുന്ന പ്രീ സെയിൽ ടിക്കറ്റുകൾ റുപേ കാർഡ് ഉടമകൾക്ക് മാത്രമായി ലഭ്യമാക്കുകയും ചെയ്യും. 2025 ജനുവരി 18 -നാവും റുപെ സോമാലാൻറിനു തുടക്കം കുറിക്കുക. സൊമാറ്റൊ ലൈവ് പ്രഖ്യാപിച്ച റുപേ സോമാലാൻറ് ഡെൽഹിക്കു പുറമെ മുംബൈ, ബെംഗലൂരു, പൂനെ, കൊൽക്കൊത്ത, ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലും എത്തും.
അതുല്യമായ അനുഭവങ്ങളും പുതുമകളുമായി എത്തുന്ന സോമാലാൻറിൻറെ അഞ്ചാം സീസണു വേണ്ടി സൊമോട്ടോയുമായി സഹകരിക്കാൻ തങ്ങൾക്കേറെ ആവേശമുണ്ടെന്ന് എൻപിസിഐ ചീഫ് മാർക്കറ്റിങ് ഓഫിസർ രമേഷ് യാദവ് പറഞ്ഞു.
ഇതു കേവലം ഉൽസവമല്ലെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യ പാരമ്പര്യത്തിൻറേയും അത് ആധുനിക സംസ്കാരവുമായി ഇഴുകിച്ചേർന്നതിൻറേയും ആഘോഷം കൂടിയാണെന്നും സൊമാറ്റൊ ലൈവ് സിഇഒ സീനഹാ വിൽകാസിം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.