Sections

ജൂട്ട് ബാഗുകളുമായി സരസിൽ മധ്യപ്രദേശിൽ നിന്നുള്ള രൂപ കൗറും സംഘവും

Saturday, Dec 30, 2023
Reported By Admin
Jute Bag in Saras Mela

മനോഹരമായ ജൂട്ട് ബാഗുകളുമായി സരസിൽ ഇടം കണ്ടെത്തുകയാണ് മധ്യപ്രദേശിൽ നിന്നുള്ള രൂപ കൗറും സംഘവും. മനോഹരമായ നിറങ്ങളിൽ വ്യത്യസ്തമായ മോഡലുകളിൽ ജൂട്ട് ബാഗുകൾ ലഭ്യമാണ്. 2015ൽ രൂപ കൗറും സംഘവും ആരംഭിച്ച അനൂജ് ബാഗ് നിർമ്മാണ യൂണിറ്റ് ഇന്ന് വിജയകരമായി മുന്നോട്ട് പോവുകയാണ്. 11 വനിതകളുടെ കൂട്ടായ്മയിലാണ് സംരംഭം പ്രവർത്തിക്കുന്നത്. വ്യത്യസ്ത ഡിസൈനുകളിലുള്ള ബാഗുകളുമായി രൂപ കൗറും ഭർത്താവുമാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്.

ഗുണമേന്മയുള്ളതും ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നതും കഴുകി ഉപയോഗിക്കാൻ കഴിയുന്നതുമാണ് ഈ ബാഗുകൾ. ബാഗുകളിൽ മനോഹരമായ ചിത്രങ്ങൾ പ്രിന്റ് ചെയ്തു വരച്ചും തുന്നിച്ചേർത്തുമാണ് വിപണിയിലേക്ക് എത്തുന്നത്. നിരവധി ആളുകളാണ് ജൂട്ട് ബാഗുകൾ തേടി ഇവരുടെ സ്റ്റാളുകളിൽ എത്തുന്നത്.

മറ്റു മേളകളിലും വിവിധ ഇടങ്ങളിലെ സരസ്മേളകളിലും രൂപ കൗർ തന്റെ ബാഗുകളുമായി എത്തി ശ്രദ്ധ നേടിയിട്ടുണ്ട്. ഹാൻഡ്ബാഗ്, ടിഫിൻ ബാഗുകൾ, പേഴ്സ് എന്നിവ ഇവിടെ ലഭ്യമാണ്. ജനുവരി ഒന്നുവരെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സരസ് മേള തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.