Sections

കേരളീയം ഭക്ഷ്യമേള: താത്പര്യപത്രം ക്ഷണിച്ചു

Tuesday, Oct 17, 2023
Reported By Admin
Food Stall

2023 നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാളുകൾ നടത്തുന്നതിനായി സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു.

പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ മേള, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള, മത്സ്യ വിഭവങ്ങളുടെ ഭക്ഷ്യമേള, പെറ്റ്സ് ഫുഡ് ഫെസ്റ്റിവൽ, പാൽ -പാൽ ഉത്പന്നങ്ങൾ/ ചോക്കലേറ്റ് - ഭക്ഷ്യമേള, കാറ്ററിങ് അസോസിയേഷനുകളെ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യമേള, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ എന്നിങ്ങനെ 11 വിഭാഗങ്ങളിലുള്ള ഭക്ഷ്യമേളയാണു നടക്കുന്നത്.

ഏതു വിഭാഗത്തിലാണ് പങ്കെടുക്കാൻ താൽപര്യപ്പെടുന്നത് എന്ന് അപേക്ഷകർ വ്യക്തമാക്കണം. ഒക്ടോബർ 20നു മുൻപായി keraleeyamfoodfestival@gmail.com എന്ന ഇ -മെയിൽ അഡ്രസ്സിൽ താത്പര്യപത്രം സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്ഥല ലഭ്യതയുടെയും അടിസ്ഥാനത്തിലാകും അന്തിമാനുമതി. നിശ്ചിത വാടക ഈടാക്കിയോ അല്ലാതെയോ ആകും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾക്ക് ഭക്ഷ്യമേളയിൽ പങ്കെടുക്കുവാൻ അവസരമൊരുക്കുക.

കൂടുതൽ വിവരങ്ങൾക്ക്; ഫോൺ: 0471-2721243,45,48, ഇ-മെയിൽ: keraleeyamfoodfestival@gmail.com.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.