- Trending Now:
റബ്ബര്‍ മേഖലയില്‍ വലിയ സ്വാധീനമുള്ള നാടായി കേരളം മാറി കഴിഞ്ഞു.ഇന്ന് റബ്ബര്‍ കൃഷി തെക്ക് മുതല്‍ വടക്കു വരെ വളരെയധികം പ്രചാരത്തോടെ നടക്കുന്നുണ്ട്.റബ്ബര്‍ ടാപ്പിംഗിന് സഹായിക്കുന്ന പലതരം അത്യാധുനി യന്ത്രങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നെത്തുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ അത്രകണ്ട് പ്രചാരത്തിലെത്തിയിട്ടില്ല.എന്നാല്‍ ഇപ്പോള്‍ മുംബൈ മലയാളിയായ സക്കറിയാസ് മാത്യു വികസിപ്പിച്ച ബോലോനാഥ് ടാപ്പിംഗ് മെഷീന് വലിയ ആവശ്യക്കാരുണ്ട്.
റബ്ബര്‍ ബോര്‍ഡിന്റെ സാങ്കേതിക പരിശോധനകളില്‍ വിജയിച്ച ഈ ടാപ്പിംഗ് മെഷീന്‍ ടാപ്പിങ്ങിനും അനുയോജ്യമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.സ്മാം പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ കര്‍ഷകര്‍ കൂടുതലായി ഈ ടാപ്പിംഗ് മെഷീനിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
ഈ വര്‍ഷം 100 മെഷീനുകള്‍ക്ക് സ്മാം പദ്ധതിയില്‍ ഓര്‍ഡര്‍ ഉണ്ട്.സായാ ഫാം ടൂള്‍സ് ആന്റ് മെഷീന്‍സ് ആണ് കേരളത്തില്‍ ബോലോനാഥ് ടാപ്പിംഗ് മെഷീനിന്റെ വിതരണക്കാര്‍.
ടാപ്പിംഗ് പരിചയമില്ലാത്തവര്‍ക്ക് പോലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ മെഷീന്‍.ഒരു വര്‍ഷത്തെ പരീക്ഷണ ടാപ്പിംഗിനും പരിഷ്‌കാരങ്ങള്‍ക്കും ശേഷമാണ് അനുയോജ്യമെന്ന അഭിപ്രായത്തിലേക്ക ബോര്‍ഡ് എത്തിയത്.കോട്ടയം സ്വദേശിയായ സക്കറിയാസ് മാത്യു മറ്റ് പല യന്ത്രങ്ങളും വികസിപ്പിച്ചിട്ടുണ്ട്.ലിഥിയം അയണ്‍ ബാറ്ററിയിലാണ് ബോലോനാഥ് ടാപ്പിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്.1.5 കിലോ മാത്രമാണ് ഇതിന്റെ ഭാരം.
എത്ര കനത്തില്‍ ടാപ്പിംഗ് നടത്തണമെന്ന് ഇതില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.ഒപ്പം യന്ത്രം റബ്ബര്‍മരത്തിന്റെ തണ്ണിപ്പട്ടയില്‍ തട്ടി കേടാകാതിരിക്കാന്‍ പ്രത്യേക തരം സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.ടാപ്പ് ചെയ്യാന്‍ ഉദ്ദേസിക്കുന്ന ഭാഗത്ത് വെച്ച് സ്വിച്ച് അമര്‍ത്തിയാല്‍ മാത്രം മതി.അഞ്ച് കൊല്ലം വരെ ഒരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് 2 വര്‍ഷത്തെ ഗ്യാരണ്ടി കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്.
ബാറ്ററി തോളില്‍ തൂക്കിയിട്ട് ഉപയോഗിക്കാം.രണ്ട് മണിക്കൂര്‍ റീചാര്‍ജ്ജ് ചെയ്താല്‍ 8 മണിക്കൂര്‍ ടാപ്പിംഗ് നടത്താം.പേറ്റന്റ് നേടിയ ശേഷം നിര്‍മ്മാണം മുംബൈയിലെ ബോലോനാഥ് കമ്പനിയിലാണ്..സ്വയം ടാപ്പിംഗ് നടത്തുന്ന കര്‍ഷകരും പ്രവാസികളുമാണ് ഈ യന്ത്രത്തിന്റെ ആവശ്യക്കാരായി കൂടുതല്‍ എത്തുന്നത്.30,000 രൂപ വിലവരുന്ന ടാപ്പിംഗ് യന്ത്രത്തിന് സ്മാം പദ്ധതി പ്രകാരം 50% സബ്‌സിഡി ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9820084947,8078072777
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.