- Trending Now:
വ്യവസായ സ്ഥാപനങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. റബ്ബർ പാർക്കിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഈ ചുവടുവെപ്പ് റബ്ബർ വ്യവസായങ്ങളുടെ നവീകരണത്തിനും, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായകരമായിരിക്കും.
'റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ നവീകരണത്തിന് റബ്ബർ പാർക്ക് അനുകൂല സമീപനമാണ് എടുത്തിട്ടുള്ളതെന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കൈകോർക്കുന്നതിലൂടെ, സർഗ്ഗാത്മകതയും സംരംഭകത്വവും വളർത്തുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ സാധിക്കുമെന്നും, ഇത് റബ്ബർ മേഖലയെ കൂടുതൽ മത്സരപരവും സുസ്ഥിരതയുള്ളതുമാക്കി മാറ്റുമെന്നും റബ്ബർ പാർക്ക് മാനേജിങ് ഡയറക്ടർ ജോർജ് വി ജെയിംസ് പറഞ്ഞു. കുസാറ്റ് റിട്ട. പ്രൊഫസർ ഡോ. റാണി ജോസഫ്, കുസാറ്റ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. പ്രശാന്ത് രാഘവൻ, എൻപി ഒ ൽ സീനിയർ സയന്റിസ്റ്റ് ഡോ.അണ്ണാദുരൈ, ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ജോയ് തോമസ്, റബ്ബർ പാർക്ക് മാനുഫാക്ചറിംഗ് അസോസിയേഷൻ പ്രസിഡന്റ് എം എസ് പ്രതാപ്, വിവിധ സർവകലാശാലകളുടെയും കോളേജുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലക്ഷങ്ങൾക്ക് തൊഴിൽ ഉറപ്പാക്കും - മന്ത്രി കെ എൻ ബാലഗോപാൽ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.