- Trending Now:
റബ്ബറില്‍ നിന്ന് നന്നായി ആദായം ലഭിക്കുന്ന സമയമാണ് നവംബര്‍- ഡിസംബര്‍ മാസങ്ങള്‍
സംസ്ഥാനത്തെ റബ്ബര്‍ കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. 2021 ഡിസംബര്‍ 20 വരെ അപേക്ഷകള്‍ അയക്കാം. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകരില്‍ നിന്നാണ് ധനസഹായത്തിന് റബ്ബര്‍ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍ കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടര്‍ വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സര്‍വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതുമല്ലെങ്കില്‍ റബ്ബര്‍ ബോര്‍ഡ് റീജണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, റബര്‍ ബോര്‍ഡ് കോള്‍സെന്റര്‍ (04812576622) എന്നിവിടങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതാണ്.
റബ്ബറില്‍ നിന്ന് നന്നായി ആദായം ലഭിക്കുന്ന സമയമാണ് നവംബര്‍- ഡിസംബര്‍ മാസങ്ങള്‍. എന്നാല്‍, മഴ നില്‍ക്കാത്തതും തണുപ്പ് തുടങ്ങാത്തതും പാലുല്‍പാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചെറുകിട റബ്ബര്‍ കര്‍ഷകരെയും വന്‍കിട കര്‍ഷകരെയും ഒരുപോലെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ധനസഹായങ്ങള്‍ പ്രയോജനപ്പെടുക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.