Sections

റബ്ബർ കൃഷി മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും; കർഷകരുമായി നേരിട്ട് ചർച്ച

Monday, Nov 18, 2024
Reported By Admin
Rubber Farming Sector: Farmer Meetings Kick Off in Kulasekharam, Platinum Jubilee of 1947 Rubber Act

റബ്ബർകൃഷിമേഖലയിലെ സാധ്യതകളെക്കുറിച്ചും പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കർഷകരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും കൂട്ടായ പരിശ്രമങ്ങളിലൂടെ പരിഹാരം കാണുന്നതിനുമായി വിവിധ ഇടങ്ങളിൽ റബ്ബർബോർഡ് നടത്തുന്ന ഏകദിന കർഷയോഗങ്ങൾക്ക് തമിഴ്നാട്ടിലെ കുലശേഖരത്ത് നവംബർ 28-ന് തുടക്കം കുറിക്കും. ഇരിട്ടി (കേരളം), ബെൽത്തങ്ങാടി (കർണാടക), അഗർത്തല (ത്രിപുര), ഗുവാഹതി (അസം) എന്നിവിടങ്ങളിൽ യഥാക്രമം 2024 ഡിസംബർ 17, 19, 2025 ജനുവരി 07, 10 എന്നീ തീയതികളിലായിരിക്കും മറ്റ് യോഗങ്ങൾ നടക്കുക. ഇവയുടെ തുടർച്ചയായി കോട്ടയത്ത് നടത്തുന്ന കർഷകയോഗത്തിൽ റബ്ബർ ആക്ട് 1947-ന്റെ പ്ലാറ്റിനം ജൂബിലിയോഘോഷങ്ങൾക്ക് സമാപനമാകും. യോഗങ്ങളോടനുബന്ധിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളും തുറന്ന ചർച്ചകളും ഉണ്ടായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.