- Trending Now:
റബ്ബര്‍കൃഷി ചെയ്യുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ദക്ഷിണ ഗുജറാത്തിലെ റബ്ബര്‍ ബോര്‍ഡും നവസാരി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ 5-ന് ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് സര്‍വ്വകലാശാലയുടെ പെരിയ ഫാമില്‍ ഒരു ഹെക്ടര്‍ റബ്ബര്‍ തോട്ടം സ്ഥാപിക്കുകയും മേഖലയിലെ വിവിധ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍വകലാശാലയുടെ 13 ഗവേഷണ ഫാമുകളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പെരിയ ഫാമില്‍ നടീല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
റബ്ബര്‍ ബോര്‍ഡ് ഡയറക്ടര്‍ (ഗവേഷണം) ഡോ. ജെസ്സി എം.ഡി., ഗുജറാത്തിലെ നവസാരി കാര്‍ഷിക സര്‍വകലാശാല (എന്‍എയു) റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ടി.ആര്‍. അഹ്ലാവത് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പു വെച്ചത്. റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍.രാഘവന്‍, നവസാരി കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഇസഡ്.പി.പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിള കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം... Read More
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള റബ്ബര്‍ ബോര്‍ഡ്, പ്രകൃതിദത്ത റബ്ബറില്‍ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് റബ്ബറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് പ്രകൃതിദത്ത റബ്ബറിന്റെ കൃഷി വിസ്തൃതി വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രകൃതിദത്ത റബ്ബര്‍ ദേശീയ ഒരു നിര്‍ണായക വ്യാവസായിക അസംസ്‌കൃത വസ്തുവാണ്. ആഗോളതലത്തില്‍ പ്രകൃതിദത്ത റബ്ബറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ, നിലവില്‍ പ്രതിവര്‍ഷം ഏകദേശം 1.2 ദശലക്ഷം ടണ്‍ ഉപഭോഗമുണ്ട്.
റബ്ബര്‍ ബോര്‍ഡ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു... Read More
ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ATMA) സാമ്പത്തിക സഹായത്തോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 5 വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം ഹെക്ടറില്‍ റബ്ബര്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി 'എന്‍ ഇ മിത്ര'നടന്നു വരുന്നു. 2021-ല്‍ ഈ മേഖലയില്‍ നടീല്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 ലക്ഷം ഹെക്ടറില്‍ റബ്ബര്‍ തോട്ടങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.