- Trending Now:
റബ്ബർബോർഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബർനഴ്സറികളിൽ നിന്ന് കപ്പ് തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെൻട്രൽ നഴ്സറിയിൽനിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കൽ ആലക്കോട് കടയ്ക്കാമൺ എന്നിവിടങ്ങളിലെ റീജിയണൽ നഴ്സറികളിൽനിന്നും അംഗീകൃത റബ്ബറിനങ്ങളായ ആർആർഐഐ 105, ആർആർഐഐ 430, ആർആർഐഐ 414 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. മുക്കട സെൻട്രൽ നഴ്സറിയിൽ നിന്നും മേൽ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും ലഭ്യമാണ്. മുക്കട സെൻട്രൽ നഴ്സറി, ഉളിക്കൽ നഴ്സറി എന്നിവിടങ്ങളിൽ ക്രൗൺ ബഡ്ഡിങിന് ഉപയോഗിക്കുന്ന എഫ് എക്സ്. 516 എന്ന ഇനത്തിന്റെ ബഡ്ഡുവുഡ്ഡ് പരിമിതമായ തോതിൽ ലഭ്യമാണ്. തൈകൾ ആവശ്യമുള്ള കർഷകർ അടുത്തുള്ള റീജിയണൽ ഓഫീസിലോ നഴ്സറിയിലോ തന്നാണ്ടിലെ കരം അടച്ച രസീതിന്റെ കോപ്പി സഹിതം അപേക്ഷ നൽകണം. അപേക്ഷാഫോറം റബ്ബർബോർഡിന്റെ ഓഫീസുകളിൽ ലഭ്യമാണ്. www.rubberboard.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡിന്റെ കോൾസെന്ററുമായോ (0481-2576622), മുക്കട സെൻട്രൽ നഴ്സറിയുമായോ (6282935868) ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.