Sections

നെൽകർഷകർക്ക് നൽകാനുള്ള 306 കോടി രൂപ ഒരാഴ്ചയ്ക്കകം കൊടുക്കും

Wednesday, Dec 21, 2022
Reported By MANU KILIMANOOR

കിലോക്ക് 28.20 രൂപ നൽകിയാണ് സർക്കാർ നെല്ല് സംഭരിച്ചത്


സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ നെൽകർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

6,15,476 കൃഷിക്കാരിൽ നിന്നാണ് സർക്കാർ നെല്ല് സംഭരിച്ചത്. കിലോക്ക് 28.20 രൂപ നൽകിയാണ് സർക്കാർ നെല്ല് സംഭരിച്ചത്. ഇന്ത്യയിൽ ഒരു സംസ്ഥാനവും ഈ വില നൽകി നെല്ല് സംഭരണം നടത്തുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 178.75 കോടി രൂപ കർഷകർക്ക് സർക്കാർ കൈമാറിക്കഴിഞ്ഞു.ബാക്കിയുള്ള തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് കേരള ബാങ്കുമായി ചർച്ച നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി തുക കൈമാറാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.