- Trending Now:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ള ഉപയോക്താക്കൾ ഒരു കാര്യം ശ്രദ്ധിച്ചിരിയ്ക്കും. അടുത്തിടെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും 147.5 രൂപയുടെ ട്രാൻസാക്ഷൻ നടന്നിട്ടുണ്ടാകും.
പണം കുറച്ചതായി ബാങ്കിൽ നിന്നുള്ള SMS കണ്ട് ഒരുപക്ഷേ നിങ്ങൾ അതിശയിച്ചിട്ടുണ്ടാകാം, ഒരു ഇടപാടും നടത്താതെ പണം എങ്ങിനെ കുറഞ്ഞു? ഈ പണം എവിടെ ചിലവഴിച്ചു എന്ന് നിങ്ങളും ആലോചിച്ചിട്ടുണ്ടാകാം. ഈ ദിവസങ്ങളിൽ SBI തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്നും 147.5 രൂപ കുറയ്ക്കുന്നു. അത് നിങ്ങൾ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിൻറെ വാർഷിക മെയിൻറനൻസ്/സർവീസ് ഫീസാണ് ഇത്. ഈ തുക ബാങ്ക് ഡെബിറ്റ്/എടിഎം കാർഡ് ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളിൽനിന്നും ബാങ്ക് ഈടാക്കുന്നുണ്ട് എന്ന കാര്യം അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കണം.
വാർഷിക മെയിൻറനൻസ് ഫീസായി 125 രൂപയും ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡുകൾക്ക് 18% അധിക GSTയും ബാങ്ക് ഈടാക്കുന്നു. 125 രൂപയുടെ 18% 22.5 രൂപയാണ്, അങ്ങനെ എസ്ബിഐ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് 147.5 രൂപ കുറച്ചിരിയ്ക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.