Sections

നെല്‍ വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി

Saturday, Feb 19, 2022
Reported By admin
paddy field

പ്രോത്സാഹനമായി നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുന്നു

 

നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ  ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി അനുവദിക്കുന്നത്.

കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആവാസ വ്യവസ്ഥ പരിരക്ഷിക്കുന്നതിനും ഭൂഗര്‍ഭജലം  കുറയാതെ നിലനിര്‍ത്തുന്നതിനും പ്രകൃതിദത്ത ജലസംഭരണിയായ നെല്‍വയലുകള്‍ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍  ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനുളള പ്രോത്സാഹനമായി നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുന്നു.

2020-21 വര്‍ഷത്തില്‍  രജിസ്ട്രഷന്‍ ചെയ്യപ്പെട്ടതും പ്രസ്തുത വര്‍ഷത്തില്‍ ഈ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അപേക്ഷകളും  2020-21 വര്‍ഷത്തില്‍ റോയല്‍റ്റി  ലഭിക്കുവാന്‍ അര്‍ഹതയുളളതായിരിക്കും.നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ നെല്‍വയലുകളില്‍ വിളപരിക്രമണത്തിന്റെ ഭാഗമായി പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എളള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നു. നിലമുടമകള്‍ക്കും  റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.

നെല്‍വയലുകള്‍ തരിശായിട്ടിരിക്കുന്ന ഭൂഉടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാം. കൃഷി യോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടര്‍ ഒന്നിന് 2000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒരു തവണ അനുവദിക്കും.

പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍  ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എഐഎംഎസ് പോര്‍ട്ടല്‍ മുഖേനയായിരിക്കും നല്‍കുക.റോയല്‍റ്റിയുളള അപേക്ഷകള്‍ www.aims.kerala.gov.in  പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൃഷിക്കാര്‍ക്ക് വൃക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.