- Trending Now:
ആരാധകര്‍ വലിയ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി നായകനായ റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഹിറ്റിലേക്ക്. വെള്ളിയാഴ്ച (ഒക്ടോബര്‍-7) റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോള്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് തീയേറ്ററില്‍ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 19 കോടി രൂപയാണ് ചിത്രം വേള്‍ഡ് വൈഡായി നേടിയ കളക്ഷന്‍. ബോക്‌സ് ഓഫീസ് സൗത്ത് ഇന്ത്യയാണ് ട്വിറ്ററില്‍ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്.
#Rorschach Superb Hold On First Working Day.1.5 Cr + Gross Is Locked In Kerala BO.
Slow Paced Thriller, Writer With 0% Hit Ratio, No Big Promotional Events, No Big Brand Names Involved Except @mammukka& No Chartbuster Songs At All.@mammukka 's best year Since 2010
റോഷാക്കിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ കേരള ബോക്‌സോഫീസില്‍ 3 കോടി കവിഞ്ഞിരുന്നു. ഇത് ഏറ്റവും മികച്ച തുടക്കം എന്ന് തന്നെയാണ് വിലയിരുത്തുന്നത്.നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇബിലീസ്, അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍,ചിത്ര സംയോജനം കിരണ്‍ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.