- Trending Now:
വേഗത നൂറ് കിലോമീറ്ററിലേക്ക് എത്താന്‍ 4.5 സെക്കന്‍ഡ് മതി
പ്രമുഖ ബ്രീട്ടിഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു. സ്പെക്ട്ര എന്ന് പേരിട്ടിരിക്കുന്ന കാര്‍ 2023 അവസാനത്തോടെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രമുഖ മോഡലായ ഫാന്റം കൂപ്പിന് സമാനമായി വിസ്തൃതമായ ഗ്രില്ലാണ് ഇതിന്റെ ആകര്‍ഷണം. രണ്ടു ഡോറുകള്‍ മാത്രമാണ് ഉണ്ടാവുക.
സ്പ്ളിറ്റ് ഹെഡ്ലാമ്പ്, ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, അള്‍ട്രാ സ്ലിം ഡേടൈം റണ്ണിങ് ലാമ്പുകള്‍, 23 ഇഞ്ച് അലോയ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഉണ്ടാവും. ഒരു തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേഗത നൂറ് കിലോമീറ്ററിലേക്ക് എത്താന്‍ 4.5 സെക്കന്‍ഡ് മതി.
എന്‍ജിന്‍ 585 ബിഎച്ച്പി കരുത്തും 900എന്‍എം ടോര്‍ക്യു ഉം ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. അത്യാധുനിക കാറിന് ആവശ്യമായ പുത്തന്‍ സാങ്കേതികവിദ്യയോടെയാണ് കാര്‍ അവതരിപ്പിച്ചത്. നാലുകോടിയോളം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.