Sections

സെയിൽസ് രംഗത്ത് വനിതകളുടെ പങ്കും വെല്ലുവിളികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Friday, Jul 19, 2024
Reported By Soumya
Role of women in sales, challenges

സെയിൽസ് രംഗവും വനിതകളും. ഇന്ന് വനിതകൾ ഏറ്റവും കുറവുള്ള മേഖലയാണ് സെയിൽസ് എന്ന് പറയുന്നത്. ഈ ലോകത്തിലെ ഏറ്റവും കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും ഉള്ള മേഖലയാണ് സെയിൽസ്. സെയിൽസ് രംഗത്ത് വനിതകളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ വനിതകൾക്ക് ഏറ്റവും മനോഹരമായി ചെയ്യാൻ സാധിക്കുന്ന ഒരു പ്രൊഫഷൻ കൂടിയാണ് സെയിൽസ് എന്ന് പറയുന്നത്. ഈ മേഖലയിൽ കഴിവ് തെളിച്ച നിരവധി വനിതകൾ ഇന്ത്യയിൽ തന്നെ ഉണ്ടെങ്കിലും എന്തുകൊണ്ടോ വനിതകളെ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല എന്നതാണ് സത്യം. വനിതകളെ സെയിൽസ് രംഗത്ത് പിന്നോട്ട് അടിക്കുന്ന നിരവധി കാരണങ്ങൾ ഉണ്ട്.

  • സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാനുള്ള വൈമുഖ്യം.
  • ആൾക്കാരുടെ പഴകിയ കാഴ്ചപ്പാടുകൾ.
  • വനിതകൾക്ക് സെയിൽസ് ഒരിക്കലും പറ്റില്ല എന്ന ചിന്താഗതി.
  • വനിതകൾക്ക് എക്സ്പീരിയൻസ് ഇല്ല എന്നുള്ള കാര്യം.
  • കുടുംബങ്ങളിലെ പല പ്രശ്നങ്ങളും, പ്രാരാബ്ധങ്ങളും ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾ കാരണവും വനിതകളെ പല കമ്പനികളും റിക്രൂട്ട് ചെയ്യുന്നില്ല.

ഇങ്ങനെ പല കാര്യങ്ങളും വനിതകളെ ഈ മേഖലയിൽ നിന്ന് പിന്നോട്ട് അടിക്കുന്നവയാണ്. എന്നാൽ പുരുഷന്മാരെക്കാൾ വളരെ ഭംഗിയായി സെയിൽസ് നടത്താൻ കഴിവുള്ളവരാണ് സ്ത്രീകൾ. വനിതകൾ സെയിൽ രംഗത്തേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഒരു സ്ത്രീ എന്ന നിലയ്ക്ക് ആളുകളോട് വളരെ മനോഹരമായി സംസാരിച്ചു പ്രോഡക്ടുകൾ വിൽക്കാൻ കഴിവുള്ളവരാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏറ്റവും മികച്ച അവതരണ രീതിയും ആളുകളെ മനസ്സിലാക്കാൻ കഴിവുള്ളവരുമാണ് സ്ത്രീകൾ. ഒരാളിനെ കണ്ടുകഴിഞ്ഞാൽ അവരുടെ സ്വഭാവം പെട്ടെന്ന് മനസ്സിലാക്കുന്നത് പുരുഷന്മാരെക്കാൾ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ അതിനനുസരിച്ച് സംസാരിക്കുവാനുള്ള കഴിവും സ്ത്രീകൾക്ക് ഉണ്ട്.
  • ഇവർക്ക് സെയിൽസിനെ കുറിച്ച് നല്ല രീതിയിലുള്ള ട്രെയിനിങ്ങുകളും ഇതിനെക്കുറിച്ച് നന്നായി പഠിച്ചു കഴിഞ്ഞാൽ സെയിൽ സിലേക്ക് ഇറങ്ങി വരാൻ കഴിവുള്ളവർ ആണ് സ്ത്രീകൾ. അതുകൊണ്ട് നിങ്ങൾ സെയിൽസ് നൈപുണ്യം വർധിപ്പിക്കുന്നതിന് വേണ്ടി നല്ല ട്രെയിനിങ്ങുകൾ അറ്റൻഡ് ചെയ്യുകയോ അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് തന്നെ ട്രെയിനിങ്ങുകൾ കൊടുക്കുകയോ ചെയ്തുകഴിഞ്ഞാൽ ഇവർ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിവുള്ളവരായി മാറും. ഒരു കാര്യം പറഞ്ഞു കഴിഞ്ഞാൽ അത് ബുദ്ധിമുട്ടില്ലാതെ വളരെ നല്ല രീതിയിൽ അനുകരിക്കുന്നവരാണ് സ്ത്രീകൾ. വളരെ സത്യസന്ധമായി പ്രവർത്തിക്കുന്നവരും ആണ് സ്ത്രീകൾ.
  • പൊതുവേ പുരുഷന്മാരെക്കാൾ കൂടുതൽ സത്യസന്ധത തൊഴിലിൽ കാണിക്കുന്നത് സ്ത്രീകളാണെന്ന് വേണമെങ്കിൽ പറയാം. അത്തരത്തിലുള്ള സ്ത്രീകളെ റിക്രൂട്ട്മെന്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിനെ വളരെ മികച്ച രീതിയിൽ കൊണ്ടുപോകാൻ അവരെക്കൊണ്ട് സാധിക്കും.
  • ഇന്ന് നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ സ്ത്രീകളെ സെയിൽസ് രംഗത്തേക്ക് എടുക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഇന്ദിരാ നൂയി പെപ്സിയുടെ സിഇഒ ആയിരുന്നു. ലോകത്തിലെ തന്നെ മാതൃകയായിരുന്ന ഒരു മഹിളാരത്നം ആണ് അവർ. അതുപോലുള്ള ആളുകൾ സെയിൽസ് രംഗത്ത് വെന്നിക്കുടി പാറിച്ചിട്ടുണ്ട്. പെപ്സിയുടെ ഏറ്റവും വലിയ ഒരു സുവർണ്ണ കാലഘട്ടം ആയിരുന്നത് ഇന്ദിരാ ന്യൂയി അതിൽ പ്രവർത്തിച്ചിരുന്ന സമയമായിരുന്നു. ഇങ്ങനെ മികച്ച നിർദ്ദേശങ്ങൾ കൊടുക്കാൻ കഴിയുന്ന സെയിൽസിനെ വളരെ മുൻപിലേക്ക് കൊണ്ടുപോകാൻ കഴിവുള്ളവരാണ് സ്ത്രീകൾ എന്ന് പറയുന്നത്.
  • സ്ത്രീകൾ രംഗത്തിലേക്ക് കൂടുതലായി വരുമ്പോൾ ഏറ്റവും ഒരു ജനകീയമായ മേഖലയായി സെൽസ് മാറും. മികച്ച ഒരു കോമ്പറ്റീഷനും ഒരു സേവനമനോഭാവവും സെയിൽസിലേക്ക് വരുവാൻസാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെ വരുന്നത് വളരെ പോസിറ്റീവ് ആയിട്ട് കാണുകയും ഈ രംഗം വളരെ മത്സരാധിഷ്ഠിതമായി മാറുകയും കൂടുതൽ ശോഭനമായി മാറുന്നതിനും സെയിൽസ് രംഗത്തിന് സാധിക്കും.
  • ഒരു കമ്പനിയുടെ നയം അനുസരിച്ച് പെരുമാറുവാനുള്ള കഴിവ് സ്ത്രീകൾക്ക് വളരെ കൂടുതലാണ്. എന്താണോ കമ്പനി നയം അതിനുവേണ്ടി നിൽക്കുകയും പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരാണ് അവർ. അതുകൊണ്ടുതന്നെ കമ്പനികൾക്ക് പുരുഷന്മാരെക്കാൾ ഏറ്റവും മികച്ച വിഭാഗമായിരിക്കും ഇവർ. ഇന്ത്യൻ സെയിൽസിൽ സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തുകയാണെങ്കിൽ ഇന്ത്യൻ മാർക്കറ്റിംഗ് രീതിക്കും ഘടനയ്ക്ക് വളരെയധികം മാറ്റം വരികയും വളരെയധികം പുരോഗതിഉണ്ടാവുകയും ചെയ്യും.കൂടുതൽ തൊഴിൽ സാധ്യത സൃഷ്ടിക്കുവാനും, ബിസിനസുകൾ വളരുകയും, സമൂഹത്തിന് വളരെ ഉയർച്ച ഉണ്ടാകും എന്ന കാര്യത്തിന് യാതൊരുവിധ സംശയവുമില്ല. ഇതിന് സ്ത്രീകളും ബിസിനസ് സംരംഭകരും ഒക്കെ പരസ്പരം തയ്യാറായാൽ മാത്രമേ സാധിക്കുകയുള്ളൂ.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.