നമ്മുടെ ലക്ഷ്യങ്ങൾ നമ്മുടെ മൂല്യവുമായി ചേർന്നതായിരിക്കണം. ശരിക്കും ഇവർ പരസ്പര പൂരകങ്ങളാണ്. നമുക്ക് വ്യക്തമായ ഒരു മൂല്യമുണ്ടെങ്കിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. അതിലൂടെ നമുക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കും. മൂല്യത്തിന് വ്യക്തതയുണ്ടാവുക എന്നത് വളരെ അത്യാവശ്യമാണ്. നമ്മുടെ ജീവിതത്തിൽ മൂല്യത്തിന് വ്യക്തത വരുത്താൻ വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ആ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- നിങ്ങളുടെ ജോലി, കരിയർ എന്നിവയിൽ ഏതാണ് നിങ്ങളുടെ മൂല്യം എന്ന് ആദ്യം കണ്ടുപിടിക്കണം. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് ശരിക്കും ഉണ്ടാകേണ്ടത് കഠിനാധ്വാനമുള്ള, മറ്റുള്ളവർക്ക് നമ്മളെ ആശ്രയിക്കാവുന്ന, മുൻകൈയെടുക്കാൻ കഴിയുന്ന, വിജയത്തോട് താൽപര്യമുള്ള ഒരാളാവുകയും. മറ്റുള്ളവരുമായി ഒരുമിച്ച് ഒത്ത് പോവുകയും ചെയ്യുന്ന ജോലി ചെയ്യാൻ കഴിവുള്ള ഒരാളാണോ എന്ന് നമ്മൾ നോക്കണം. ജോലിസ്ഥലത്ത് കൃത്യസമയത്ത് വരുന്ന ആളാണോ, അതാത് ദിവസം ചെയ്യേണ്ട ജോലികൾ ഭംഗിയായി നിർവഹിക്കാൻ കഴിവുള്ള ആളാണോ, ജോലിസ്ഥലത്ത് സഹപ്രവർത്തകരോട് മാന്യമായി പെരുമാറാനുള്ള മൂല്യബോധമുള്ള ആളാണോ. നല്ല മൂല്യമുള്ള ഒരാൾക്ക് ഇത്രയും ഗുണങ്ങൾ ജോലിയിൽ ഉണ്ടാകണം.
- ഇതുപോലെ നമ്മുടെ കുടുംബത്തിനകത്ത് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. കുടുംബത്തിൽ ഉപാധികൾ ഇല്ലാതെ സ്നേഹമുള്ള ആളാണോ, കുടുംബത്തിൽ എല്ലാവരെയും പ്രചോദിപ്പിക്കുന്ന ആളാണോ, ക്ഷമാശീലമുള്ള ആളാണോ, ദയാവായ്പ്പുള്ള ആളാണോ, സൗഹാർദ്ദപരമായിട്ടാണോ കുടുംബവുമായി ഇടപഴകുന്നത്. കുടുംബത്തിന് പരിപൂർണ്ണ ശ്രദ്ധ കൊടുക്കാൻ നമുക്ക് മനസ്സുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങൾ കുടുംബത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിൽ നോക്കുമ്പോൾ ഭാര്യയാകട്ടെ മക്കൾ ആകട്ടെ അവരുടെ എല്ലാം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളായിരിക്കണം നിങ്ങൾ. അത് വളരെ വലിയ മൂല്യമുള്ള ഒരു കാര്യമാണ്.
- സാമ്പത്തികപരമായി നോക്കുന്ന സമയത്ത് ധനം മിച്ചം പിടിക്കുന്ന ഒരാളാണോ, അനാവശ്യമായി ചെലവഴിക്കുന്ന ആളാണോ, ആവശ്യത്തിന് ധനപരമായോ മറ്റു രീതിയിലോ സഹായിക്കാൻ മനസ്സുള്ള ആളാണോ, ധനത്തിനെ ശരിയായ രീതിയിൽ ആണോ നമ്മൾ കൈകാര്യം ചെയ്യേണ്ടത്, ധനം കൊണ്ട് മോശമായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ താല്പര്യം ഇല്ലാത്ത ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ കൊടുക്കേണ്ടതാണ്.
- നമ്മുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾക്കും മൂല്യ അടിസ്ഥാനമായി വിദ്യാഭ്യാസം ഉള്ള ആളാണോ, മാറ്റങ്ങൾക്ക് അനുസരിച്ച് പഠിക്കാൻ താല്പര്യം ഉള്ള ആളാണോ, വിദ്യാഭ്യാസം നേടാൻ സ്ഥിര ഉത്സാഹം ഉള്ള വ്യക്തിയാണോ നിങ്ങൾ, ദൈനംദിന ജീവിതത്തിൽ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണോ, നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരുടെ നേരെ പഴി ചാരുന്ന ആളാണോ, നമ്മുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാൻ കഴിവുള്ള ആളാണോ എന്നുള്ള കാര്യത്തെക്കുറിച്ച് ചിന്തിക്കുക.
- അതുപോലെ തന്നെ നമ്മുടെ ആരോഗ്യകാര്യത്തിലും ഉത്തമ മൂല്യം വരേണ്ടതാണ്. ആരോഗ്യകരമായ കാര്യങ്ങൾക്ക് അച്ചടക്കം പുലർത്തുന്ന ആളാണോ, ആത്മനിയന്ത്രണം പുലർത്തുന്ന ആളാണോ, ആരോഗ്യം ശ്രദ്ധിക്കുന്ന ആളാണോ, ഭക്ഷണ നിയന്ത്രണം, വ്യായാമം, വിശ്രമം എന്നിവ നമ്മൾ നോക്കുന്നുണ്ടോ, അതാതു ദിവസങ്ങളിൽ നമ്മുടെ ആരോഗ്യ നിയന്ത്രണം വിലയിരുത്താൻ തയ്യാറാക്കുന്ന ആളാണോ ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കണം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം മൂല്യവത്തായ കാര്യങ്ങളിൽ കൊണ്ടുവന്ന് കഴിഞ്ഞാൽ നമ്മുടെ ലക്ഷ്യങ്ങൾ നേടുവാൻ നമുക്ക് തീർച്ചയായും സാധിക്കും. അതുകൊണ്ട് ലക്ഷ്യം നമ്മുടെ മൂല്യവുമായി ചേർന്നതായിരിക്കണം എങ്കിൽ വിജയം അനായാസം നേടിയെടുക്കാൻ സാധിക്കും.
എന്തുകാര്യവും വെട്ടിത്തുറന്ന് പറയുന്ന ശീലം നല്ലതാണോ? അത് ഒഴിവാക്കുന്നതെങ്ങനെ?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.