- Trending Now:
ബിസിനസുകാർ പൊതുവേ കേൾക്കുന്ന ഒരു വാക്കാണ് എച്ച് ആർ ഡിപ്പാർട്ട്മെന്റ്. എന്താണ് എച്ച് ആർ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഹ്യൂമൻ റിസോഴ്സ് എന്നതാണ് എച്ച് ആർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏതൊരു ബിസിനെസ്സിനും ഹ്യൂമൻ റിസോഴ്സ് വളരെ അത്യാവശ്യമാണ്. മനുഷ്യരുടെ വിഭവത്തെ വളരെ മനോഹരമായി ഉപയോഗിക്കുമ്പോഴാണ് ആ ബിസിനസ് പരിപൂർണ്ണമായി വിജയം നേടാൻ കഴിയുക.
പല ഇടത്തരം ബിസിനസുകാർക്കും ഹ്യൂമൻ റിസോഴ്സിനെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയില്ല. എന്നാൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മേഖലയാണ് ഇത്. നിങ്ങളുടെ സ്റ്റാഫ് നന്നായാൽ മാത്രമേ നിങ്ങളുടെ ബിസിനസ് മുന്നോട്ടു പോവുകയുള്ളു. സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതും അതുപോലെ തന്നെ സ്റ്റാഫിനെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെക്കുറിച്ചും സ്റ്റാഫിനെ എങ്ങനെ ഡെവലപ്പ് ചെയ്യാം, എങ്ങനെ മോട്ടിവേഷൻ ചെയ്യാം, സ്റ്റാഫിനെ എങ്ങനെ ട്രെയിനിങ് കൊടുക്കാം എന്നിവ ചെയ്യുന്ന വിഭാഗമാണ് എച്ച് ആർ എന്ന് ബിസിനസിൽ പറയാറുള്ളത്. ഒരു ബിസിനസുകാരൻ തന്റെ എച്ച് ആർ വിഭാഗം വളരെ ശക്തമായി നോക്കേണ്ട ഒരു മേഖലയാണ്.
ആധുനിക കാലഘട്ടത്തിൽ എ ഐ ടെക്നോളജി വന്നത് കൊണ്ട് ബിസിനസ്സിൽ എച്ച് ആർ ഇന്റെ ഉപയോഗം കുറയുന്നുണ്ട് എങ്കിലും ഒരിക്കലും പരിപൂർണ്ണമായി ഒഴിവാക്കാവുന്ന ഒരു മേഖല അല്ല എച്ച് ആർ. ഹ്യൂമൻ റിസോഴ്സ് ഉപയോഗിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഉദാഹരണമായി നിങ്ങളുടെ ബിസിനസ്സിൽ 10 പേർ സ്റ്റാഫായുണ്ട് എന്നിരിക്കട്ടെ. 10 പേർ എട്ടുമണിക്കൂർ ചെയ്യുമ്പോൾ 80 മണിക്കൂറാണ് ജോലി ചെയ്യുന്നത് പക്ഷേ ഇതിൽ 10 പേരിൽ രണ്ടു മണിക്കൂർ വീതം ഒഴപ്പുകയാണെങ്കിൽ അല്ലെങ്കിൽ അവരുടെ ശ്രദ്ധ ജോലിയിൽ നിന്നും മാറുന്നു എന്നിരിക്കട്ടെ എങ്കിൽ ആ ദിവസം 60 മണിക്കൂർ മാത്രമാണ് 8 പേർക്കും കൂടി ജോലി ചെയ്യുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഒരു മാസത്തെ 25 ദിവസമാണ് വർക്കിംഗ് അതിൽ 500 മണിക്കൂർ ജോലിയാണ് അവർ അവർ വേസ്റ്റ് ചെയ്യുന്നത്. ജോലി നിന് നടത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
സ്റ്റാഫുകളുടെ വിഭവശേഷി വർദ്ധിപ്പിക്കുക അതിനുവേണ്ടിയുള്ളട്രെയിനിങ്ങുകൾ നിങ്ങൾ നിരന്തരം ചെയ്യണം. ഇത് എച്ച് ആർ വിഭാഗത്തിന്റെ ഉത്തരവാദിത്വമാണ്. അത് നിങ്ങളുടെ ഓഫീസിൽ നിർബന്ധമായും നടന്നുകൊണ്ടിരിക്കണം. സ്റ്റാഫുകളുടെ കഴിവ് കൂടിക്കൊണ്ടിരുന്ന ബിസിനസ്സിൽ തീർച്ചയായും വർദ്ധനവ് ഉണ്ടാകും. അവർക്ക് ചിലപ്പോൾ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം അത് കാരണം ജോലിയിൽ ശ്രദ്ധ കുറഞ്ഞേക്കാം. വ്യക്തിപരമായ കാരണങ്ങളാൽ എട്ടുമണിക്കൂർ ജോലി ചെയ്യേണ്ട ആൾ അതിൽ മൂന്ന് മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ ആത്യന്തികമായി നിങ്ങൾക്ക് മാത്രമാണ് നഷ്ടം. അങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടി അവിടെ വ്യക്തിപരമായ പ്രശ്നങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള മുൻകൈ എച്ച് ആർ വിഭാഗത്തിലുള്ള ആളുകൾ ചെയ്യാറുണ്ട്. ബിസിനസിനെയും വ്യക്തിപരമായ ജീവിതത്തെയും രണ്ടായി കൊണ്ടുപോകുവാനുള്ള കഴിവ് അവർക്ക് ഉണ്ടാക്കി കൊടുക്കേണ്ട പ്രവർത്തി എച്ച് ആർ വിഭാഗത്തിൽ നിന്നാണ് ഉണ്ടാകേണ്ടത്.
ഒരാൾ വളരെ മോശമായി പ്രവർത്തനം നടത്തുന്ന എത്ര ശ്രമിച്ചിട്ടും അയാളെ കൊണ്ടുപോകാൻ സാധിക്കുന്നില്ല എങ്കിൽ എച്ച് ആർ വിഭാഗത്തിൽ പെടുന്നവർ അയാളെ കണ്ടെത്തി അയാളെ ജോലിയിൽ നിന്ന് ഒഴിവാക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. വരുന്ന സ്റ്റാഫുകളുടെ റിസോഴ്സുകൾ മാക്സിമം ഉപയോഗിക്കുക എന്നതാണ് എച്ച് ആർ വിഭാഗം ചെയ്യുന്നത്. നിങ്ങളുടെ സ്ഥാപനത്തിൽ ഒരു സ്റ്റാഫ് മാത്രമാണ് ഉള്ളത് എങ്കിലും അവരുടെ കഴിവ് വർധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തി എച്ച് ആർ വിഭാഗത്തിൽ നിന്ന് ഉണ്ടാകണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.