Sections

ജീവിത വിജയത്തിന് നിരന്തര പരശീലനം വഹിക്കുന്ന പങ്ക്

Tuesday, Sep 12, 2023
Reported By Soumya
Motivation

ഈ ലോകത്ത് വേറൊരാൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം നിങ്ങൾക്കും ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ശക്തിയിൽ വിശ്വാസമുണ്ടാവുകയും, സാഹചര്യങ്ങൾ തിരിച്ചറിയുകയും, വിജയം നിങ്ങൾക്ക് നേടാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുക. ഇങ്ങനെ ലോകത്തിൽ ആരെങ്കിലും വിജയിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അവരുടെ നിരന്തരമായ പരിശീലനത്തിലൂടെയാണ്. ലോകപ്രശസ്തനായ അഭിനേതാവാണ് ബ്രൂസിലി. ഇന്നും നിരവധി ആരാധകരുള്ള ബ്രൂസിലി ഒരിക്കൽ പറയുകയുണ്ടായി 'എനിക്ക് ആയിരം അടവുകൾ ഉള്ള ഒരാളിനെ അല്ല ഭയം ഒരു അടവ് ആയിരം തവണ പരിശീലിച്ച ആളിനെയാണ്'. പരിശീലനമാണ് ഒരാളെ മേന്മയിലേക്ക് കൊണ്ടുപോകുന്നത്. എത്ര അറിവുകൾ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല ആ അറിവുകൾ പരിശീലിച്ച് അതിൽ എക്സ്പെർട്ട് ആവുന്ന ഒരാൾക്കാണ് അതിൽ ഏറ്റവും കൂടുതൽ കഴിവുണ്ടാകുന്നത്. ചില ആൾക്കാർക്ക് ചില കാര്യങ്ങളിൽ വിജയം സംഭവിക്കാറുണ്ട്, പക്ഷേ അവരുടെ വിജയം എപ്പോഴും നിലനിൽക്കുന്നില്ല. അതിന് കാരണം അവർക്ക് കിട്ടിയ കഴിവിനെ നിരന്തരം പരിശീലിച്ച് വർദ്ധിപ്പിക്കുവാൻ കഴിയാത്തതുകൊണ്ടാണ്. ഇങ്ങനെ നിരന്തരം പരിശീലനം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

  • അപരിചിത ജോലി ആണെങ്കിലും നിരന്തരം പരിശീലനം ചെയ്തു കഴിഞ്ഞാൽ അതിൽ വൈദഗ്ധ്യം നേടാൻ സാധിക്കും.
  • പരിശീലനം കൊണ്ട് നിങ്ങളുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാൻ സാധിക്കും.
  • നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. ഉദാഹരണം ആയിട്ട് പ്രസംഗം എന്ന കല നിങ്ങൾ നിരന്തരം പരിശീലിച്ച് കഴിഞ്ഞാൽ അതിൽ വൈദഗ്ധ്യം നേടാൻ സാധിക്കും. ആൾക്കാരുടെ മുന്നിൽ പ്രസംഗിക്കുന്ന സമയത്ത് ഏതൊരാളെ സംബന്ധിച്ചും ആത്മവിശ്വാസം വർദ്ധിക്കും.
  • ധൈര്യം വർദ്ധിക്കും. നിരന്തരം പരിശീലിക്കുന്ന ആൾക്ക് ധൈര്യം വർദ്ധിക്കും.
  • നിരന്തരമായ പരിശീലനം കൊണ്ട് എല്ലാവരുടെയും പരിഭ്രമങ്ങളെയും ഭയാശങ്കകളെയും അകറ്റാൻ സാധിക്കും.
  • ഏതൊരു പ്രവർത്തിയും പൂർത്തീകരിക്കുന്നതിനും ആ മേഖലയിൽ വിദഗ്ധരാകാനും ശക്തമായ ഇച്ഛാശക്തിയും ദൃഢമായ തീരുമാനവും ധൈര്യവും വേണം. ഇങ്ങനെ ഇച്ഛാശക്തി വർധിപ്പിക്കുന്നതിനും ആത്മധൈര്യം വർദ്ധിപ്പിക്കുന്നതിനും നിരന്തരമായ പരിശീലനം കൊണ്ട് സാധിക്കും.
  • ഏതൊരു കാര്യത്തിനും മാസ്റ്ററായി മാറണമെങ്കിൽ ആ പ്രവർത്തി നിരന്തരം പരിശീലിച്ചു കൊണ്ടിരിക്കണം. പരിശീലനമാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
  • ഒരു പ്രവർത്തി നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിന്റെ എല്ലാ വിധ നൈപുണ്യവും നിങ്ങളിലേക്ക് എത്തുന്നു. അതുകൊണ്ട് പരിശീലനം എന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. നിത്യ അഭ്യാസി ആനയെ എടുക്കുമെന്ന് പറയാറുണ്ട്. നിരന്തരമായ പരിശീലനം കൊണ്ട് ഏതൊരു കാര്യവും നിങ്ങൾക്ക് നേടാൻ കഴിയും.
  • നിരന്തരമായി ഒരു കാര്യം ചെയ്യുമ്പോൾ അതിൽ കർമ്മ നൈപുണ്യം വർദ്ധിക്കും.
  • നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കാണ് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ജീവിതത്തിൽ നിരന്തരം പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.