- Trending Now:
കൊച്ചി:ആധുനിക കാലത്തെ വധു അവളുടെ പുരോഗമന ചിന്താഗതിയും വിശ്വാസങ്ങളും വിവാഹവേളയിലും എങ്ങനെ മുറുകെപ്പിടിക്കുന്നു എന്ന് വിവരിക്കുന്ന കാമ്പയിന് മുൻനിര വിവാഹ ആഭരണ ബ്രാൻഡായ റിവാ ബൈ തനിഷ്ക് തുടക്കം കുറിച്ചു. ലോവെ ലിൻറാസ് ആവിഷ്ക്കരിച്ച മൂന്നു മിനിറ്റു ദൈർഘ്യമുള്ള വിവിധ ഭാഷകളിലുള്ള ഈ കാമ്പയിൻ ഇന്ത്യയുടെ വൈവിധ്യവും ബ്രാൻഡിൻറെ പാരമ്പര്യവും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്.
ആധുനിക വധു തൻറെ വിവാഹ യാത്ര രൂപപ്പെടുത്തുന്നതിൽ സജീവ പങ്ക് വഹിക്കുന്നു എന്ന ആശയമാണ് ഈ കാമ്പയിൻറെ അന്തസത്ത. ഇന്നത്തെ വധു പരമ്പരാഗത മൂല്യങ്ങളെ മുറുകെപ്പിടിക്കുമ്പോഴും ആധുനികതയേയും തുല്യ അളവിൽ സ്വീകരിച്ചുകൊണ്ടാണ് തൻറെ വരനുമായി തുല്യ പങ്കാളി എന്ന നിലയിൽ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഒരുമിച്ച് അവർ പ്രതീക്ഷകളുടേയും മാറ്റത്തിൻറേയും യാത്ര പങ്കു വെക്കുന്നു. മാറുന്ന പശ്ചാത്തലങ്ങളും ആധുനിക ബന്ധങ്ങളും വിവാഹവുമെല്ലാം ഈ കാമ്പയിനിൽ പ്രതിഫലിക്കുന്നു. വിവാഹ വേളയിൽ പാരമ്പര്യ മൂല്യങ്ങളും ആധുനീകതയും ഒത്തു ചേരുന്നതിൻറെ ഊഷ്മളത ഇതിൽ ദർശിക്കാം.
ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള വധുക്കളും ആഭരണങ്ങളും ഈ കാമ്പയിനിൻറെ ഭാഗമായി എത്തുമ്പോൾ സമ്പന്നവും വൈവിധ്യപൂർണവുമായ പാരമ്പര്യവും സംസ്ക്കാരവും മാത്രമല്ല, സ്നേഹത്തിൻറെ വികാരങ്ങളും കൂടിയാണ് പങ്കുവെക്കപ്പെടുന്നത്. തനിഷ്കിൻറെ ബ്രാൻഡ് അംബാസിഡർമാരായ നയൻതാര, മിമി ചക്രബർത്തി മുതിർന്ന നടി ശോഭ ഖോത്തെ എന്നിവരാണ് കാമ്പയിൻ ഫിലിമിൽ വേഷമിടുന്നത്.
ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള ആധുനിക വധുക്കളുടെ കണ്ണിലൂടെ റിവാ ബൈ തനിഷ്ക് വിവാഹത്തെ കാണുകയാണെന്ന് തനിഷ്ക് സിഎംഒ പെൽകി ഷെറിങ് പറഞ്ഞു. സവിശേഷമായി തങ്ങളുടേതായ വിവാഹം രൂപപ്പെടുത്തുന്നതിൽ നമ്മുടെ വധു സജീവമായ പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.