എല്ലാവർക്കും നമ്മുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകും. സർക്കാരിൽ നിന്ന് കിട്ടേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ബാങ്കിൽ പോകുമ്പോൾ ബാങ്കിലെ ഉദ്യോഗസ്ഥരുടെ സ്വഭാവം എങ്ങനെയായിരിക്കണം, സേവനങ്ങൾ എങ്ങനെയാകണം, കണ്ടക്ടറുടെ ഡ്രൈവറുടെ സേവനം എങ്ങനെയാവണം, എന്നീ കാര്യങ്ങൾ അറിയാവുന്നതാണ്. പക്ഷേ ആർക്കും തന്നെ കടമയെക്കുറിച്ച് യാതൊരു ബോധവുമില്ല. അവകാശം പോലെ തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ കടമയും. ഓരോ വ്യക്തികളും അവരുടെ കടമകൾ ചെയ്തില്ലെങ്കിൽ അവകാശങ്ങൾ ആർക്കും ലഭിക്കുകയില്ല. നമ്മുടെ കടമ മറ്റുള്ളവരുടെ അവകാശമാണ്. ഉദാഹരണമായി രക്ഷകർത്താക്കളുടെ കടമയാണ് മക്കളെ പഠിപ്പിക്കുക എന്നത്. അത് അവരുടെ മക്കളുടെ അവകാശമാണ്. നിങ്ങളുടെ അവകാശങ്ങൾ ലഭിക്കണമെങ്കിൽ മറ്റുള്ളവർ അവരുടെ കടമകൾ കൃത്യമായി ചെയ്യണം. നിങ്ങളുടെ കടമ എങ്ങനെ കൃത്യമായി നിറവേറ്റണം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഭരണഘടന അടിസ്ഥാനത്തിലാണ് നിങ്ങൾ എല്ലാവരും ജീവിക്കുന്നത്. രണ്ട് തരത്തിലുള്ള കാര്യങ്ങളുണ്ട്
- സ്വയം കൽപിതമായ ജീവിതവും
- ഭരണഘടനപരമായിട്ടുള്ള ജീവിതവും.
ഇതിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ഭരണഘടനപരമായിട്ടുള്ള കാര്യങ്ങൾക്കാണ്. ഭരണഘടനപരമായിട്ടുള്ള കാര്യങ്ങൾ പൂർത്തീകരിക്കുക എന്നത് ഒരു പൗരന്റെ കടമയാണ്. അതിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല.
- ഒരു കടമ അറിഞ്ഞുകൂടാ എന്നു പറഞ്ഞുകൊണ്ട് നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. ഹെൽമെറ്റ് വയ്ക്കുക എന്നത് ഇരുചക്ര വാഹനം ഓടിക്കുന്ന ആളിന്റെ കടമയാണ്. അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നതായി തനിക്കറിയില്ല എന്നു പറഞ്ഞതുകൊണ്ട് അതിന്റെ പണിഷ്മെന്റിൽ നിന്ന് രക്ഷപ്പെടാൻ യാതൊരുവിധ സാധ്യതയും ഇല്ല. നിയമം അറിയാത്തവനും അറിഞ്ഞവനും ശിക്ഷ ഒരു പോലെയാണ്. അതുകൊണ്ട് കടമകളെ കുറിച്ച് വ്യക്തമായി നാം അറിഞ്ഞിരിക്കണം. ഭരണഘടനപരമായ എല്ലാ കാര്യങ്ങളും ഒരു പൗരൻ എന്ന നിലയിൽ നിങ്ങൾക്ക് വ്യക്തമായിരിക്കണം.
- നിങ്ങൾ എന്ത് ജോലി ചെയ്താലും അല്ലെങ്കിൽ ബിസിനസ് ചെയ്താലും അതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിങ്ങൾ മനസ്സിലാക്കിയിരിക്കണം. നിയമങ്ങൾ അനുശാസിക്കുന്നതാണ് കടമകൾ എന്ന് പൊതുവേ പറയുന്നത്. മറ്റുള്ളവരുടെ കടമകൾ നിറവേറ്റുന്നതിൽ ജാഗ്രത കാണിക്കുന്നത് പോലെ തന്നെ സ്വയം കടമകൾ നിർവഹിക്കുന്നതിനും നിങ്ങൾ ജാഗ്രത കാണിക്കണം. ഉദാഹരണമായി റോഡിൽ യാത്ര ചെയ്യുന്ന സമയത്ത് നടന്നുപോകുന്ന ആൾ എപ്പോഴും വലതുവശത്ത് കൂടിയാണ് നടക്കേണ്ടത് ഇത് ഒരു നിയമമാണ് ഈ നിയമം പാലിക്കുക. കൈക്കൂലി വാങ്ങുക എന്നത് നിയമപരമായി തെറ്റാണ് അത് ചെയ്യാതിരിക്കുക എന്നതാണ് ഓരോ ഉദ്യോഗസ്ഥന്മാരുടെയും കടമ. കൈക്കൂലി പോലുള്ള ദുഷിച്ച കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നത് ഒരു പൗരൻ എന്ന നിലയിൽ നിങ്ങളുടെ കടമയാണ്.
- ഒരാളുടെ കടമ ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആയിരിക്കും. ജോലിസ്ഥലത്തുള്ള കടമ ആയിരിക്കില്ല വാഹനം ഓടിക്കുന്ന ഒരു ഡ്രൈവറുടെ ഉത്തരവാദിത്വം. അതുപോലെ തന്നെ ബസ്സ് യാത്രക്കാരന്റെ കടമ വേറൊരു തരത്തിലാണ്, വീട്ടിലെത്തുമ്പോൾ അച്ഛൻ അല്ലെങ്കിൽ അമ്മ എന്ന തരത്തിലുള്ള ഉത്തരവാദിത്വം അത് വേറെ ഒന്നാണ്, വയസ്സായ മാതാപിതാക്കളുള്ള ഒരു മകന്റെ കടമ വേറെയാണ്. ഇങ്ങനെ ഓരോരുത്തർക്കും വിവിധതരത്തിലുള്ള കടമകൾ ആയിരിക്കും ഉണ്ടാവുക. ചിലർ ജോലി സ്ഥലങ്ങളിൽ തന്റെ കടമകളും ഉത്തരവാദിത്വങ്ങളും വളരെ നല്ല രീതിയിൽ ചെയ്യുന്നവർ ആയിരിക്കും. പക്ഷേ അവർ കുടുംബത്തിൽ വരുമ്പോഴോ ഇല്ലെങ്കിൽ മറ്റൊരു തരത്തിലോ അവരുടെ കടമകൾ നിർവഹിക്കുന്നവർ ആയിരിക്കില്ല. എല്ലാതരത്തിലും സ്വന്തം കടമകൾ നിർവഹിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.
- രാഷ്ട്രീയക്കാരുടെ തെറ്റ് കുറ്റങ്ങൾ കീറിമുറിച്ച് പരിശോധിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിങ്ങൾ കറക്റ്റ് ആയി ചെയ്യാറുണ്ടോ. ഉദാഹരണമായി ബിപിഎൽ കാർഡിന് അർഹരായിട്ടുള്ളവർ മാത്രമാണോ ബിപിഎൽ കാർട് വാങ്ങുന്നത്. അതുപോലെ പരിപൂർണ്ണമായി വീട് വയ്ക്കാൻ കഴിവില്ലാത്തവരാണോവീട് വയ്ക്കുന്നതിന് സഹായങ്ങൾ കൈപ്പറ്റുന്നത്. ഇങ്ങനെ സർക്കാരിൽ നിന്നും അനധികൃതമായി കാശ് കൈപ്പറ്റുന്ന പൗരാന്മാർ ഇല്ലാതിരിക്കുന്ന കാലത്തോളം നമ്മുടെ നാട് ഒരിക്കലും മുന്നോട്ടുപോകില്ല.
- നാം നമ്മുടെ കടമകൾ നിറവേറ്റി കഴിഞ്ഞാൽ ബാക്കിയെല്ലാവരും അവരുടെ ഉത്തരവാദിത്വങ്ങൾ നടപ്പാക്കും ഇത് സമൂഹത്തിന്റെ ഒരു കാര്യമാണ്. ഉദാഹരണമായി രാഷ്ട്രീയക്കാരന്മാർ കള്ളന്മാർ ആകുമെങ്കിൽ അതിന് പ്രധാനപ്പെട്ട കാരണം ജനങ്ങൾ അവരുടെ കടമകൾ നിറവേറ്റാത്തത് കൊണ്ടാണ്. ശരിയായ ആളിനെ തിരഞ്ഞെടുത്തില്ല എങ്കിൽ തീർച്ചയായും ഭരിക്കുന്നവർ തെറ്റായ ആളുകൾ ആയിരിക്കും. നിങ്ങൾ നിങ്ങളുടെ കടമ പരിപൂർണ്ണമായി സത്യസന്ധമായി വിലയിരുത്തി കൊണ്ട് പ്രത്യേകിച്ച് വോട്ട് അവകാശം പോലുള്ളവ വിനിയോഗിക്കുക എന്നത് ഓരോ പൗരന്റെയും പ്രധാനപ്പെട്ട കടമയാണ്. ഇങ്ങനെ നിങ്ങളുടെ കടമ പരിപൂർണ്ണമായി നിറവേറ്റി കഴിഞ്ഞാൽ നമ്മുടെ രാജ്യത്തിന് വ്യക്തിപരമായി സമ്പൂർണ്ണ വികാസം ഉണ്ടാകും എന്ന കാര്യത്തിൽസംശയമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ദുശ്ശീലങ്ങൾ മാറ്റാൻ നാം എന്തൊക്കെയാണ് ചെയ്യേണ്ടത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.